ജിപി ദിൽഷ പ്രണയം സത്യമോ? റോബിന്റെ കാത്തിരിപ്പ് പാഴായോ? ദിൽഷയോടുള്ള ഇഷ്ടം ഡോക്ടർ ഉപേക്ഷിക്കുമോ? സത്യം എന്താണ്… ആദ്യമായി ദിൽഷയുടെ സഹോദരി പ്രതികരിക്കുന്നു

ബിഗ് ബോസ്സിൽ ഇത്തവണ രണ്ട് പേരാണ് ദിൽഷയോട് പ്രണയം തുറന്ന് പറഞ്ഞത്. ഒന്ന് ഡോക്ടർ റോബിൻ ആണെങ്കിൽ മറ്റൊന്ന് ബ്ലെസ്ലിയായിരുന്നു. എന്നാല്‍ റോബിന്‍ സുഹൃത്താണെന്നും ബ്ലെസ്ലി അനിയനാണെന്നുമായിരുന്നു ദില്‍ഷയുടെ നിലപാട്.

അഭിനയത്തിന് പുറമെ അവതാരകനായും തിളങ്ങിയ ജിപിയും ഡാന്‍സറായ ദില്‍ഷയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകൾ ഒരുകാലത്ത് പ്രചരിച്ചിരുന്നു. ജിപി അവിവാഹിതനായി തുടരുന്നതിന് കാരണം ദില്‍ഷയാണെന്നായിരുന്നു പലരും പറഞ്ഞത്. ഡി ഫോര്‍ ഡാന്‍സ് സമയത്താണ് ഇരുവരും പ്രണയത്തിലായതെന്നായിരുന്നു ഗോസിപ്പുകള്‍.

ഇപ്പോഴിതാ ജി പി ദിൽഷ പ്രണയത്തെക്കുറിച്ച് ദിൽഷയുടെ സഹോദരി പ്രതികരിക്കുകയാണ്. അവർ തമ്മിൽ പ്രണയമില്ല സുഹൃത്തുക്കൾ മാത്രമെന്നാണ് സഹോദരി പറയുന്നത്. ജിപി യ്ക്കും ദിലുവിനും ഇല്ല. അവർ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. അനാവശ്യ വിവാദങ്ങളാണ് ഇപ്പോൾ ഉണ്ടാകുന്നത്. ഇപ്പോഴാണ് ഇതെല്ലം പൊങ്ങിവരുന്നത്. ഈ വാർത്തയ്ക്ക് യാതൊരു സത്യാവസ്ഥയില്ലെന്നാണ് സഹോദരി പറയുന്നത്. ഈ വാർത്ത ഏതെങ്കിലും തരത്തിൽ കുടുംബത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരു സൈഡിലൂടെ ഇത് വരും മറ്റേതിലൂടെ ഇത് പോകും. അതിൽ ടെൻഷൻ കൊടുത്തിട്ട് കാര്യമില്ല. ഇന്നുവരെ ഒരാളെ അവൾ പ്രേമിച്ചത് ഞാൻ കണ്ടിട്ടില്ല. പ്രേമം എന്നൊരു വിചാരം അവൾക്കില്ല എന്നാണ് സഹോദരൻ പറഞ്ഞത്.

റോബിൻ പ്രണയം പറഞ്ഞപ്പോൾ‌ തനിക്ക് അങ്ങനൊന്ന് തോന്നിയിട്ടില്ലെന്നും റോബിനെ സുഹൃത്തായി മാത്രമെ കാണാൻ സാധിക്കൂവെന്നുമാണ് ദിൽഷ മറുപടി പറഞ്ഞത്. അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ദിൽഷയും റോബിനും പരസ്പരം നല്ലൊരു സ്നേഹം സൂക്ഷിച്ചിരുന്നു. റോബിൻ റിയാസിനെ തല്ലിയതിന്റെ പേരിൽ വീട്ടിൽ നിന്ന് പുറത്തായപ്പോൾ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടതും കരഞ്ഞതും ദിൽഷ തന്നെയായിരുന്നു. റോബിന് വീട്ടിൽ ഏറ്റവും അടുപ്പമുളള മത്സരാർഥി ദിൽഷയാണ്. എല്ലാ കാര്യങ്ങളും തുറന്ന് പറയാറുള്ളതും ദിൽഷയുമായിട്ടായിരുന്നു. തുടക്കത്തിൽ പ്രേക്ഷകരും റോബിന് ദിൽഷയോടുള്ള അടുപ്പം പ്രണയാണെന്ന് വിശ്വസിച്ചിരുന്നില്ല. വീട്ടിൽ പിടിച്ച നിൽക്കാനും യൂത്തിന്റെ വോട്ട് വാങ്ങാനുള്ള തന്ത്രവുമായാണ് പ്രേക്ഷകർ തന്നെ വിലയിരുത്തിയത്. വീട്ടിലുള്ളവരും റോബിൻ പ്രണയ നാടകം കളിക്കുകയാണെന്നാണ് കുറ്റപ്പെടുത്തിയത്.

ദില്‍ഷയും റോബിനും തമ്മിലുള്ള വിവാഹം എന്നുണ്ടാകും ചോദ്യത്തിന് ഒരു അഭിമുഖത്തിൽ റോബിന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. ആലോചിച്ച് പറയേണ്ട കാര്യമാണെന്നും ആലോചിച്ച് പറഞ്ഞില്ലെങ്കില്‍ പണി കിട്ടുമെന്നുമായിരുന്നു താരത്തിന്റെ മറുപടി. രണ്ട് വ്യക്തികള്‍ തമ്മിലുള്ള കാര്യമാണ് വിവാഹമെന്നും തനിക്കും ആ കുട്ടിയ്ക്കും ഇഷ്ടമാണെങ്കിലും വീട്ടുകാര്‍ക്ക് ഓക്കെയുമാണെങ്കില്‍ വിവാഹം നടക്കുമെന്നാണ് റോബിന്‍ പറയുന്നത്. അങ്ങനെയാണ് നാട്ടുനടപ്പെന്നും അത് നടക്കേണ്ടതാണെങ്കില്‍ നടക്കുമെന്നും നടക്കട്ടെയെന്ന് ആശ്വസിക്കാമെന്നും താരം പറഞ്ഞത്

അതേസമയം ജാസ്മിൻ ദിൽഷയെ കുറിച്ച് നടത്തിയ ചില വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. റോബിനെ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് ദിൽഷ സത്യം വെച്ച് പറഞ്ഞിരുന്നുവെന്നാണ് ജാസ്മിൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

‘ഞങ്ങൾ ഒരുമിച്ചാണ് കിടക്കുന്നത്. ദിൽഷ എന്റെ ബെഡ്മേറ്റാണ്.’ ‘റോബിന്റെ പിന്നാലെ നീ നടക്കുന്നുണ്ടല്ലോ? റോബിനും ചെറിയ ഒലിപ്പീര് കാണിക്കുന്നുണ്ട്…. അതുകൊണ്ടാണ് ചോദിക്കുന്നതെന്ന് അവളോട് ഞാൻ പറഞ്ഞു. വീട്ടിലെല്ലായിടത്തും ക്യാമറയാണ്. അതുകൊണ്ട് പുതപ്പിനുള്ളിൽ കയറിയാണ് റോബിനോട് പ്രണയമാണോ വിവാഹം കഴിക്കുമോ എന്ന് ചോദിച്ചത്.

‘സത്യം പറയണമെന്നും ഞാൻ അവളോട് പറഞ്ഞു. ഉടൻ അവൾ കഴുത്തിൽ കിടന്ന മാലയിലെ കൃഷ്ണന്റെ ലോക്കറ്റിൽ പിടിച്ച് സത്യം വെച്ചു. എന്റെ കണ്ണനാണെ സത്യം….. അയാളെ ‍ഞാൻ കല്യാണം കഴിക്കില്ല. ഇഷ്ടമല്ല.’

‘ആ രീതിയിൽ റോബിനെ എനിക്ക് ചിന്തിക്കാൻ കഴിയില്ല… എന്നാണ് ദിൽഷ എന്നോട് പറഞ്ഞത്. അവൾക്ക് ഒരു സെലിബ്രിറ്റി ക്രഷ് ഉണ്ടെന്നും അവൾ വെളിപ്പെടുത്തിയിരുന്നു. റോബിനെപ്പോലെ അല്ലാത്ത വളരെ വ്യത്യസ്തനായ ഒരു വ്യക്തിയാണ് ആ ക്രഷ് എന്നും ദിൽഷ എന്നോട് പറഞ്ഞിരുന്നുവെന്നാണ്’ ജാസ്മിൻ വെളിപ്പെടുത്തുന്നത്. കൂടാതെ പത്താം ആഴ്ചയിലെ വീക്കിലി ടാസ്ക്കിനിടെ ആ ക്രഷിന്റെ പേരും കാര്യങ്ങളും വെളിപ്പെടുത്തുമെന്ന് പറഞ്ഞ് ജാസ്മിൻ ദിൽഷയെ ഭീഷണിപ്പെടുത്തി ഓരോ കാര്യങ്ങൾ ചെയ്യിക്കുന്ന വീ‍ഡിയോയും വൈറലായിരുന്നു. ഏതായാലും വിവാഹത്തെ കുറിച്ച്‍ ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയാലുള്ള ദിൽഷയുടെ മറുപടിയ്ക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ

Noora T Noora T :