റിയാസിനോട് പറയുന്ന അതേ രീതിയിൽ തനിക്ക് ലക്ഷ്മിപ്രിയയോട് സംസാരിക്കേണ്ട കാര്യമില്ല; ആ പറഞ്ഞ വാക്കുകൾക്ക് റിയാസ് പകരം വീട്ടിയതോ?; സ്റ്റൈലിഷായി റാംപ് നടത്തിയത് ധന്യയോ ദിൽഷയോ? ; പ്രേക്ഷകരുടെ അഭിപ്രായം എന്ത് ?!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ഫൈനൽ ദിനത്തിലേക്ക് ഉറ്റുനോക്കുകയാണ് മലയാളി ബിഗ് ബോസ് പ്രേക്ഷകർ. കഴിഞ്ഞ ദിവസം മത്സരാർഥികൾക്കായി ഒരു സ്പോൺസേഡ് ടാസ്ക്ക് ബി​ഗ് ബോസ് നടത്തിയിരുന്നു. ലെൻസ് കാർട്ടിന് വേണ്ടിയുള്ള സ്പോൺസേർ‌ഡ് ടാസ്ക്കാണ് നടന്നത്. വിനയിയും ലക്ഷ്മിപ്രിയയും ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിനാൽ ഇരുവർക്കും ടാസ്ക്കിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.

റിയാസായിരുന്നു ടാസ്ക്കിന്റെ വിധി കർത്താവ്. ബ്ലെസ്ലി, ധന്യ, റോൺസൺ, സൂരജ്, ദിൽഷ എന്നിവരാണ് ടാസ്ക്കിൽ പങ്കെടുത്തത്. ലെൻസ് കാർട്ട് നൽകിയ ​കണ്ണടകളിൽ നിന്ന് തങ്ങളുടെ മുഖത്തിന് ഇണങ്ങുന്നത് നോക്കി തെരഞ്ഞെടുത്ത് നൽകിയിരിക്കുന്ന റാംപിൽ സ്റ്റൈലിഷായി റാംപ് വാക്ക് നടത്തുക എന്നതായിരുന്നു ടാസ്ക്ക്. സൂരജ് അടക്കം എല്ലാവരും മനോഹരമായി മത്സരിച്ചു.

അതിൽ വിജയിയായത് സ്ത്രീകളിൽ നിന്നും ദിൽഷയും പുരുഷന്മാരിൽ നിന്ന് റോൺസണുമായിരുന്നു. ഇരുവർക്കും ലെൻസ്കാർട്ടിന്റെ സ്പെഷ്യൽ സമ്മാനവും ലഭിച്ചു. അതേസമയം ടാസ്ക്കിൽ വിധി കർത്താവായ റിയാസ് മത്സരാർത്ഥികളെക്കാൾ ലുക്ക് ആയിരുന്നു എന്ന് കമെന്റ് ചെയ്യുന്ന ബിഗ് ബോസ് പ്രേമികളും ഉണ്ട്.

പക്ഷെ ഇതിനിടയിൽ ധന്യയോ ദിൽഷയോ എന്ന ഒരു ചോദ്യം ഉയരുകയാണ്. റിയാസ് വൈരാ​ഗ്യം തീർത്തതാണോ ? അതുകൊണ്ടാണോ ധന്യയെ പറയാതെ ദിൽഷയെ പറഞ്ഞത് എന്നും ചിലർ പ്രതികരിക്കുന്നുണ്ട്. വിജയിയാകേണ്ടത് ധന്യയായിരുന്നുവെന്നാണ് പ്രേക്ഷകരുടെ പക്ഷം.

ധന്യയോടുള്ള വ്യക്തി വൈരാ​ഗ്യം മൂലം റിയാസ് ദിൽഷയ്ക്ക് ഒന്നാം സ്ഥാനം നൽകിയെന്നും പ്രേക്ഷകർ പറയുന്നു. ‘ലെൻസ് കാർട്ട് സ്പോൺസേർഡ് ടാസ്ക്കിൽ ധന്യ തന്നെയായിരുന്നു ഭാം​ഗിയായി ചെയ്തത്. മോഡലിങ്, ആക്ടിങ് രംഗത്ത് ഉള്ള ധന്യക്ക് ഈ ടാസ്ക്ക് നന്നായി ചെയ്യാൻ മറ്റാരെക്കാളും കഴിയും.’

‘റിയാസിന്റെ തികഞ്ഞ വ്യക്തി വൈരാഗ്യമാണ് ക്യാപ്റ്റൻസി ടാസ്ക്കിലും സ്പോൺസേർഡ‍് ടാസ്ക്കിലും ധന്യയെ തെരഞ്ഞെടുക്കാതിരുന്നതിലൂടെ പുറത്ത് വന്നത്.’ഗെയിമിനെ അതിൻ്റെ സ്പിരിറ്റിൽ കണ്ടില്ലെന്ന് മാത്രമല്ല സംഭവത്തിനെല്ലാം ശേഷം കിച്ചണിൽ വെച്ച് ധന്യയെ ചൊറിയാനും റിയാസ് ശ്രമിച്ചു. ധന്യയായതുകൊണ്ട് തമാശ പോലെ എടുത്തു. ലക്ഷ്മിപ്രിയ വല്ലതും ആയിരുന്നെങ്കിൽ റിയാസ് ഇപ്പൊൾ ഇതിനും എയറിൽ കേറുമായിരുന്നു.’

തുടക്കം മുതൽ വീട്ടിൽ സെയ്ഫ് ​ഗെയിം കളിച്ച് പിടിച്ച് നിന്ന ചുരുക്കം ചിലരിൽ ഒരാൾ ധന്യയായിരുന്നു. ധന്യയ്ക്ക് മുൻപരിചയമുള്ളവർ വീട്ടിൽ ഉണ്ടായിരുന്നതിനാൽ ​ഗെയിം കളിക്കുമ്പോഴും ധന്യ നോമിനേഷനിൽ വരാതെ പിടിച്ച് നിന്നു.

അമ്പത് ദിവസം കഴിഞ്ഞ് മോഹൻലാൽ വന്ന് ധന്യയുടേയും സുചിത്രയുടേയും സെയ്ഫ് ​​ഗെയിമിനെ കുറിച്ച് പറഞ്‍ ശേഷമാണ് ചിലരെങ്കിലും ധന്യയെ നോമിനേറ്റ് ചെയ്ത് തുടങ്ങിയത്. ധന്യയുടെ സെയ്ഫ് ​ഗെയിമിനെ കുറിച്ച് പറഞ്ഞതിന്റെ പേരിൽ കഴിഞ്ഞ ദിവസം റിയാസും ധന്യയും തമ്മിൽ വഴക്കുണ്ടായിരുന്നു.

റിയാസ് കുറച്ച് ദിവസങ്ങളായി ധന്യയെ ടാർഗെറ്റ് ചെയ്യുകയാണ്. പക്ഷേ ഇത് വിട്ടുകൊടുക്കാൻ ധന്യയും തയ്യാറായില്ല. റിയാസ് പറയുന്ന കാര്യങ്ങളിലെ പൊരുത്തക്കേടുകളേയും കുറ്റപ്പെടുത്തലുകളേയും ധന്യ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ജയിൽ ടാസ്‌ക്കിൽ സംസാരിച്ച് കഴിഞ്ഞതിന് ശേഷവും ധന്യ റിയാസിന് മറുപടി കൊടുക്കാൻ എത്തി.

24 വയസുള്ള റിയാസിനോട് എന്ത് സംസാരിക്കണമെന്നും 37 വയസുള്ള ലക്ഷ്മിപ്രിയയോട് എന്ത് പറയണമെന്നും തീരുമാനിക്കുന്നത് താനാണെന്നും റിയാസിനോട് പറയുന്ന അതേ രീതിയിൽ തനിക്ക് ലക്ഷ്മിപ്രിയയോട് സംസാരിക്കേണ്ട കാര്യമില്ലെന്നും എവിടെ എപ്പോൾ എങ്ങനെ പറയണമെന്ന് താൻ തീരുമാനിച്ചോളാമെന്നും അത് തനിക്ക് മറ്റാരും പറഞ്ഞ് തരേണ്ട ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസം താക്കീത് എന്നപോലെ ധന്യ റിയാസിനോട് പറഞ്ഞിരുന്നു.

about biggboss

Safana Safu :