ഒരു കാമുകി മരിച്ച് പോയാല്‍ ആത്മഹത്യ ചെയ്യുകയല്ല വേണ്ടത്. ബാക്കിയുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ് വേണ്ടതെന്ന് ബ്ലെസ്ലി, ഞാന്‍ നിന്നെ ബ്രദറായി കാണുമ്പോള്‍ പുറത്തിറങ്ങിയാല്‍ നീ നിന്റെ ജീവിതവുമായി മുന്നോട്ട് പോകണം, വിവാഹം കഴിക്കണമെന്നും ദിൽഷ

ബിഗ് ബോസിനോട് ഏറ്റവും ഒടുവിൽ വിട പറഞ്ഞത് അപര്‍ണ മള്‍ബറിയാണ്. അമ്പത്തിയേഴ് ദിവസത്തോളം വീട്ടില്‍ നിന്നതിന് ശേഷമാണ് അപര്‍ണയുടെ എവിക്ഷന്‍. മുന്‍പ് പോയ മത്സരാര്‍ഥികളെക്കാളും എല്ലാവരെയും സങ്കടത്തിലാക്കിയാണ് അപര്‍ണ പോയത്.

ദില്‍ഷയും ബ്ലെസ്ലിയും തുടങ്ങി എല്ലാവരും കരച്ചിലായി. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് പോവുന്നത് അത്ര വലിയ സംഭവമൊന്നുമല്ലെന്ന് പറഞ്ഞ് ബ്ലെസ്ലി ദില്‍ഷയെ ആശ്വസിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല ദില്‍ഷയോട് ഇഷ്ടം പറഞ്ഞതിനെ പറ്റിയും പുറത്തത്തെ ജീവിതത്തെ കുറിച്ചും താരം സൂചിപ്പിച്ചു.

അപര്‍ണയും ദില്‍ഷയുമാണ് നോമിനേഷനില്‍ അവസാനഘട്ടം വരെ ഉണ്ടായിരുന്നത്. ബാക്കി എല്ലാവരും സേവ് ആയപ്പോള്‍ ഇവര്‍ക്ക് മറ്റൊരു ടാസ്‌കാണ് നല്‍കിയത്. ഒടുവില്‍ അപര്‍ണയാണ് പുറത്തേക്ക് എന്ന കാര്യം വ്യക്തമായി. ഇതോടെ ദില്‍ഷ പൊട്ടിക്കരയാന്‍ തുടങ്ങി, ആദ്യമായി ഒരാള്‍ പുറത്തേക്ക് പോവുന്നത് കണ്ട് ബ്ലെസ്ലിയും കരഞ്ഞു. അപര്‍ണ പോയതിന് ശേഷവും വിഷമം സഹിക്കാന്‍ കഴിയാതെ മാറി ഇരുന്ന ദില്‍ഷയെ ബ്ലെസ്ലി ആശ്വസിപ്പിച്ചു.

‘ഒരു കാമുകി മരിച്ച് പോയാല്‍ ആത്മഹത്യ ചെയ്യുകയല്ല വേണ്ടത്. ബാക്കിയുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ് വേണ്ടത്. സഹോദരി മരിച്ച് പോയാലും കരയും, എന്നിട്ട് ബാക്കി ലൈഫ് കൊണ്ട് പോവണമെന്ന്’ ബ്ലെസ്ലി പറയുന്നു. എങ്കില്‍ ഞാന്‍ നിന്നെ ബ്രദറായി കാണുമ്പോള്‍ പുറത്തിറങ്ങിയാല്‍ നീ നിന്റെ ജീവിതവുമായി പോവണമെന്നും വിവാഹം കഴിക്കണമെന്നും ദില്‍ഷയും പറഞ്ഞു.

എന്ന് കരുതി ഞാന്‍ ഡൗണ്‍ ആവുകയില്ല. മുകളിലേക്കേ പോവുകയുള്ളു. നീ എവിക്ട് ആയി പോയാലും ഞാന്‍ ഇവിടെ തന്നെ കാണുമെന്ന് പറഞ്ഞ ബ്ലെസ്ലിയോട് നീ ഇവിടെ ഉണ്ടാവുകയും നന്നായി പെര്‍ഫോം ചെയ്യുകയും വേണമെന്ന് ദില്‍ഷ സൂചിപ്പിച്ചു. ഈ നൂറ് ദിവസങ്ങള്‍ നമ്മുടെ ജീവിതം പോലെ എടുക്കുകയാണെങ്കില്‍, കാമുകിയോ അച്ഛനെ അമ്മയോ മരിച്ച് പോവുന്നതിന്റെ അത്രയും ഉണ്ടാവില്ലല്ലോ എന്ന് താരം ചോദിക്കുന്നു. അപ്പോള്‍ മാനസികമായി തളരരുത് എന്നാണ് ബ്ലെസ്ലി പറഞ്ഞ് കൊടുക്കുന്നത്.

Noora T Noora T :