വിജയം കൈവരിച്ച് ട്രാന്സ്ജെന്ഡേഴ്സ് !!!

തങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കാൻ കഷ്ടപ്പെടുന്ന വിഭാഗമാണ് ട്രാന്സ്ജെന്ഡേഴ്സ്. പലപ്പോഴും വിദ്യാഭ്യാസം വരെ അവർക്ക് നിഷേധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ പത്തരമാറ്റ് വിജയം കൈവരിച്ചിരിക്കുകയാണ് ട്രാന്സ്ജെന്ഡേഴ്സ്.

ഒരിക്കല്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന പഠനം വീണ്ടും ആരംഭിക്കുമ്ബോള്‍ അസ്നയുടെ മനസ്സില്‍ വിജയത്തില്‍ കുറ‍ഞ്ഞൊരു സ്വപ്നവുമുണ്ടായിരുന്നില്ല. കഠിന പ്രയത്നത്തിലൂടെ, പ്രതികൂല സാഹചര്യങ്ങളോട് പട പൊരുതിയാണ് അസ്ന പഠിച്ചത്.

ഒടുവില്‍ അസ്നയെപ്പോലെ നിരവധി ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പ്രചോദനമാകുന്ന പത്തരമാറ്റ് വിജയവുമായാണ് അസ്ന പത്താം ക്ലാസ് തുല്യത പരീക്ഷ വിജയിച്ചത്. അസ്നയെക്കൂടാതെ ആറ് പേരാണ് തിരുവനന്തപുരത്ത് പരീക്ഷ എഴുതിയത്. എല്ലാവരും വിജയിച്ചു.

സംസ്ഥാനത്ത് പരീക്ഷ എഴുതിയ 25 ട്രാന്‍ജെന്‍ഡര്‍മാരില്‍ 22 പേരും വിജയിച്ചു. ട്രാന്‍സ്ജെന്‍ഡറുകളുടെ തുടര്‍ വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന സമന്വയ പദ്ധതിയുടെ ഭാഗമായാണ് ഇവര്‍ പഠനം തുടങ്ങിയത്.സാക്ഷരതാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഷാമിലയുടെ പ്രോത്സാഹനവും ഇവര്‍ക്ക് പ്രചോദമായി.

transgender society

HariPriya PB :