ഫഹദ് ആരാധകർക്ക് നിരാശ ,ട്രാന്‍സ് ബജറ്റ് 20 കോടിക്ക് മുകളില്‍!

ഫഹദ് ഫാസിൽ ആരാധകർക്ക് വളരെ നിരാശയുണ്ടാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് .ഫഹദ് ഫാസില്‍ ആരാധകര്‍ ഏറെക്കാലമായ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഈ വര്‍ഷം തിയറ്ററുകളിലെത്തിയേക്കില്ല.  അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്‍വര്‍ റഷീദ് സംവിധാനത്തിലേക്ക് തിരിച്ചെത്തുന്നത് എന്നുള്ള  പ്രത്യേകതകൂടെ ഈ ചിത്രത്തിനുണ്ട് .നേരത്തേ ചിത്രം ഓണം റിലീസായി ട്രാന്‍സ് തിയറ്ററുകളിലെത്തിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അന്തിമ ഘട്ടത്തിലെത്തിയിട്ടുണ്ട്. ഇതിനകം 20 കോടിക്ക് മുകളിലേക്ക് നിര്‍മാണ ചെലവ് എത്തിയിട്ടുണ്ട്. 

ട്രാന്‍സ് തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്നാണ് ഫഹദ് പറയുന്നത്. നസ്‌റിയയും ചിത്രത്തിന്റെ ഭാഗമാണ്. വിവിധ കഥകള്‍ കൂട്ടിച്ചേര്‍ത്ത ആന്തോളജി സ്വഭാവമാണ് ചിത്രത്തിനുള്ളതെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ചിത്രം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല, അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനിംഗ് റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിക്കുന്നത്. വിനായകന്‍, സൗബിന്‍ ഷാഹിര്‍, വേദിക, ശ്രീനാഥ് ഭാസി, ചെമ്ബന്‍ വിനോദ്, അല്‍ഫോണ്‍സ് പുത്രന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്‌സണ്‍ വിജയന്‍ സംഗീതം നല്‍കുന്നു.
.

trans movie updates

Sruthi S :