കാത്തിരിപ്പിന് വിരാമമിട്ട് ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ട്രെയ്‌ലർ നാളെയെത്തും …

കാത്തിരിപ്പിന് വിരാമമിട്ട് ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ട്രെയ്‌ലർ നാളെയെത്തും …

കലാഭവൻ മണിയുടെ ജീവിതം പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതി സെപ്റ്റംബർ 28 നു റിലീസ് ആകുകയാണ്. വിനയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം വലിയ ഹിറ്റാണ്. ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ഒഫീഷ്യൽ ട്രയ്ലർ വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യുകയാണ്.

കലാഭവൻ മണിയുടെയും മണിയായി വേഷമിടുന്ന രാജാമണിയുടെയും ചിത്രവുമായാണ് പുതിയ പോസ്റ്ററിറങ്ങിയിരിക്കുന്നത്. ചിത്രത്തിൽ ഹണി റോസും ധർമജനും തുടങ്ങി നിരവധി അഭിനേതാക്കൾ അണി നിരക്കുന്നുണ്ട്.

കലാഭവൻ മണിയുടെ ബാല്യം മുതൽ അപ്രതീക്ഷിത വിടവാങ്ങൽ വരെയുള്ള പ്രധാന സംഭവങ്ങളെല്ലാം ചിത്രത്തിൽ ഉണ്ടാകുമെന്നാണ് സംവിധായകൻ വിനയൻ ഉറപ്പു നൽകുന്നത്.

trailer release of chalakkudikkaran changathy

Sruthi S :