വെള്ളപ്പൊക്കത്തില്‍പ്പെട്ടവര്‍ സിനിമ കാണാന്‍ ഇപ്പൊ തന്നെ തിയേറ്ററില്‍ വരുമെന്ന് പ്രതീക്ഷിക്കാന്‍ മണ്ടനല്ല, നിങ്ങള്‍ എന്റെ സിനിമ കാണേണ്ട… പബ്ലിസിറ്റിക്ക് വേണ്ടിയാണ് നാടിനെ സേവിക്കാന്‍ ഇറങ്ങിയതെന്ന് പറഞ്ഞവര്‍ക്ക് മറുപടിയുമായി ടൊവിനോ തോമസ്

വെള്ളപ്പൊക്കത്തില്‍പ്പെട്ടവര്‍ സിനിമ കാണാന്‍ ഇപ്പൊ തന്നെ തിയേറ്ററില്‍ വരുമെന്ന് പ്രതീക്ഷിക്കാന്‍ മണ്ടനല്ല, നിങ്ങള്‍ എന്റെ സിനിമ കാണേണ്ട… പബ്ലിസിറ്റിക്ക് വേണ്ടിയാണ് നാടിനെ സേവിക്കാന്‍ ഇറങ്ങിയതെന്ന് പറഞ്ഞവര്‍ക്ക് മറുപടിയുമായി ടൊവിനോ തോമസ്

പ്രളയദുരന്തം വിതച്ച കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ ടൊവിനോ തോമസ് വഹിച്ച പങ്ക് മറ്റു താരങ്ങള്‍ക്കും സാധാരണക്കാര്‍ക്കും മാതൃകയാണ്. പ്രളയത്തിന്റെ ആദ്യദിനം മുതല്‍ തന്നെ ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ടൊവിനോ തോമസ്. സുഹൃത്തുക്കള്‍ക്കൊപ്പം ക്യാംപിലെത്തി ആവശ്യമായ സഹായ വിതരണങ്ങള്‍ നടത്തുകയും ക്യാംപിലേക്കാവശ്യമായ സാധനങ്ങള്‍ എത്തിച്ചു നല്‍കുകയും ടൊവിനോ ചെയ്തിരുന്നു. ഇതുകൂടാതെ സമീപപ്രദേശത്ത് ദുരിതത്തില്‍പ്പെട്ട ആര്‍ക്കും തന്റെ വീട്ടില്‍ താമസിക്കാന്‍ സൗകര്യമൊരുക്കാമെന്നും ടോവിനോ അറിയിച്ചിരുന്നു.

ടൊവിനോ തോമസിന്റെ ഈ വലിയ മനസ്സിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ടൊവിനോ തോമസ് നടത്തിയ രക്ഷാപ്രവര്‍ത്തനം പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന വിമര്‍ശനവുമായി ഒരു കൂട്ടര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇക്കൂട്ടര്‍ക്ക് മറുപടിയുമായി ടൊവിനോയും രംഗത്തെത്തിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനം നടത്തിയത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നുള്ള പ്രചാരണം തന്നെ വേദനിപ്പിച്ചതായി ടൊവിനോ തോമസ്. മനുഷ്യത്വത്തിന്റെ പേരിലാണ് താന്‍ സേവന രംഗത്തിറങ്ങിയതെന്നും ടൊവിനോ പറയുന്നു. ഒരു മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഈ വെള്ളപ്പൊക്കത്തില്‍പ്പെട്ടവര്‍ സിനിമ കാണാനായി ഇപ്പൊ തന്നെ തിയേറ്ററില്‍ വരുമെന്ന് പ്രതീക്ഷിക്കാന്‍ മാത്രം മണ്ടന്മാരല്ല ഞങ്ങളെന്നും ടൊവിനോ പറയുന്നു. ഈ ചെയ്തതെല്ലാം മനുഷ്യത്വത്തിന്റെ പേരിലാണ്. ഞങ്ങള്‍ക്കൊക്കെ ഒരു മതമേയുള്ളൂ, ഒരു പാര്‍ട്ടിയെ ഉള്ളൂ. അത് മനുഷ്യത്വമാണ്. അതിന്റെ പേരില്‍ ചെയ്യുന്നതാണ്. ഇതിന്റെ പേരില്‍ നിങ്ങള്‍ ഞങ്ങളുടെ സിനിമകള്‍ ഒന്നും കണ്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് മാത്രം പറയരുത്. അങ്ങനെ കേള്‍ക്കുമ്പോള്‍ സങ്കടമുണ്ട്. ഞങ്ങള്‍ക്കൊന്നും വേണ്ട നിങ്ങള്‍ ഞങ്ങളുടെ സിനിമയും കാണണ്ട. ഞങ്ങളിതു ചെയ്‌തോളാം എന്നായിരുന്നു ടൊവിനോ പ്രതികരിച്ചത്.

Tovino Thomas reacts his flood relief criticism

Farsana Jaleel :