ഹമീദിന്റെ ഉമ്മയെ ആരെങ്കിലും കണ്ടോ ?

ഹമീദിന്റെ ഉമ്മയെ ആരെങ്കിലും കണ്ടോ ?

മലയാളത്തിന്റെ ഹിറ്റ് നായകനായി മുന്നേറുകയാണ് ടോവിനോ തോമസ്. ചോക്ലേറ്റ് കഥാനായകന്മാരിൽ നിന്നും പെട്ടെന്നൊരു മാറ്റം ലഭിച്ചിരിക്കുകയാണ് ടോവിനോക്ക് എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിലൂടെ. നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ എന്റെ ഉമ്മാന്റെ പേര് ‘.

തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം ക്രിസ്തുമസ് റിലീസായി ഡിസംബർ 21 നു തിയേറ്ററുകളിൽ എത്തും. ഹമീദ് എന്ന മുസ്ലിം യുവാവായാണ് ടോവിനോ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തന്റെ ഉപ്പയുടെ ഭാര്യമാരിൽ തന്റെ ഉമ്മയെ തേടിയുള്ള ഹമീദിന്റെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

ടോവിനോയുടെ ഇതുവരെ കാണാത്ത ഒരു വേഷമായിരിക്കും ഇതെന്നാണ് ആരാധകരുടെ അഭിപ്രായം. കാരണം ,ഇതുവരെ പ്രണയ നായകനായും അല്പം കുസൃതിയുള്ള കഥാപാത്രമായും മാത്രം കണ്ടിട്ടുള്ള ടൊവീനോയെ കുടുംബ കഥയുടെ പശ്ചാത്തലത്തിൽ കാണാൻ പോകുകയാണ്. എന്നാൽ ചിത്രം വളരെ രസകരമാണെന്നു ട്രെയിലറിൽ നിന്നും വ്യക്തമാണ്.

ഉര്‍വശി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മാമുക്കോയ, ഹരീഷ് കണാരന്‍, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍ തുടങ്ങിയവരും വേഷമിടുന്നു . ജോസ് സെബാസ്റ്റ്യന്‍, ശരത് ആര്‍. നാഥ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ഗോപിസുന്ദര്‍, എഡിറ്റിങ് മഹേഷ് നാരായണന്‍. സ്പാനിഷ് ഛായാഗ്രാഹകന്‍ ജോര്‍ഡി പ്ലാനെല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

tovino thomas as hameed in ente ummante peru

Sruthi S :