നിങ്ങളെ പോലുള്ളവര്‍ ഉള്ളത് കൊണ്ടാണ് അങ്ങനെ ഒക്കെ ചെയ്യേണ്ടി വരുന്നത്: വിമര്‍ശകരുടെ വാ അടപ്പിച്ച് ടൊവിനോ തോമസ്

നിങ്ങളെ പോലുള്ളവര്‍ ഉള്ളത് കൊണ്ടാണ് അങ്ങനെ ഒക്കെ ചെയ്യേണ്ടി വരുന്നത്: വിമര്‍ശകരുടെ വാ അടപ്പിച്ച് ടൊവിനോ തോമസ്

വിമര്‍ശകരുടെ വാ അടപ്പിച്ച് ടൊവിനോ തോമസ്. മലയാള സിനിമാ താരങ്ങള്‍ പ്രളയക്കെടുത്തിക്ക് സഹായം നല്‍കുന്നില്ലെന്ന വിമര്‍ശനത്തിന് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. ഇതരഭാഷയിലെ സിനിമാതാരങ്ങള്‍ കേരളത്തിന് അകമഴിഞ്ഞ സംഭാവനകള്‍ നല്‍കിയിട്ടും മലയാളത്തിലെ താര സംഘടനയായ അമ്മ 10 ലക്ഷം രൂപ മാത്രം നല്‍കി എന്നായിരുന്നു പരിഹാസം. കഴിഞ്ഞ ദിവസം അമ്മയുടെ ഫെയ്‌സ്ബുക്ക് പേജില്‍ സമാനമായ വിമര്‍ശനങ്ങളുയര്‍ത്തി ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു.

പ്രളയബാധിതരെ സഹായിക്കുന്ന കൂട്ടായ്മയായ അന്‍പോട് കൊച്ചിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തപ്പോഴാണ് ഒരാള്‍ പരിഹാസവുമായി രംഗത്തെത്തിയത്. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ എന്തു ചെയ്തു എന്നതായിരുന്നു ടൊവിനോയുടെ ചോദ്യം. നിങ്ങളെപ്പോലുള്ള ആളുകള്‍ ഉള്ളതുകൊണ്ടാണ് ഒരാള്‍ മറ്റൊരാളെ സഹായിക്കുന്നത് വലിയൊരു സംഭവമായും കൊട്ടിഗ്‌ഘോഷിച്ചും ചെയ്യേണ്ടി വരുന്നതെന്ന് ടൊവിനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇത് എല്ലാ മനുഷ്യരും സ്വാഭാവികമായി ചെയ്യേണ്ട കാര്യമാണ്. സിനിമയില്‍ വരുന്നതിനു മുന്‍പും ശേഷവും ഞാന്‍ എന്നെക്കൊണ്ട് പറ്റുന്നത് ചെയ്യാറുണ്ട്. ഇനിയും ചെയ്യും. എല്ലാവരും മറ്റുള്ളവരെ കുറ്റം പറച്ചില്‍ നിര്‍ത്തി സ്വയം എന്ത് ചെയ്തു, എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന് ആലോചിക്കുകയും തീരുമാനിക്കുകയും ചെയ്താല്‍ ഈ ലോകം ഇതിനേക്കാള്‍ മനോഹരമായ സ്ഥലം ആയിരുന്നേനെ. ഇപ്രകാരമായിരുന്നു ടൊവിനോയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ആദ്യഘട്ട സംഭാവനയായായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്മ 10 ലക്ഷം രൂപ സംഭാവന നല്ഡകിയിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനുമെല്ലാം പ്രളയബാധിതര്‍ക്ക് സഹായവുമായി രംഗത്ത് വന്നിരുന്നു. കേരളത്തിന് കൈത്താങ്ങായി തമിഴ് തെലുങ്ക് സിനിമാ ലോകവും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. നടന്‍മാരായ സൂര്യ, കാര്‍ത്തി, കമല്‍ഹാസന്‍, വിജയ് ദേവരക്കൊണ്ട തുടങ്ങിയവരും സഹായവുമായി രംഗത്തെത്തി. പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ച് മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങളും ഫെയ്‌സ്ബുക്കില്‍ അഭ്യര്‍തഥനയുമായി എത്തിയിരുന്നു. ഡൂ ഫോര്‍ കേരള എന്ന ഹാഷ് ടാഗോടെയാണ് പൃഥ്വിരാജിന്റെ അഭ്യര്‍ഥന.


കൂടാതെ ജയറാം, പാര്‍വതി, നിവിന്‍ പോളി, ശോഭന, റിമ കല്ലിങ്ങല്‍, അജു വര്‍ഗീസ്, ആഷിക് അബു, ആശ ശരത്, നവ്യ നായര്‍, തുടങ്ങിയവരും അഭ്യര്‍ഥനയുമായി എത്തിയിരുന്നു. അന്‍പോട് കൊച്ചി എന്ന കൂട്ടായ്മ ദുരിതബാധിതര്‍ക്കായി ആഹാരവും വസ്ത്രവുമടക്കമുള്ള അവശ്യ വസ്തുക്കള്‍ ശേഖരിച്ച് നല്‍കുന്നുണ്ട്. നടന്‍ ജയസൂര്യ ആലുവയിലെ ക്യാമ്പിലെത്തുകയും അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു.

Tovino Thomas angry against a man teasing for Kerala flood

Farsana Jaleel :