ടോവിനോയുടെ ജെല്ലിക്കെട്ട് … ദിതൊക്കെ എന്ത് ..പോത്ത് പാവം ആയോണ്ട് ഞാൻ ചത്തില്ല !!! എന്ന് താരത്തിന്റെ കമന്റും..

ടോവിനോയുടെ ജെല്ലിക്കെട്ട് … ദിതൊക്കെ എന്ത് ..പോത്ത് പാവം ആയോണ്ട് ഞാൻ ചത്തില്ല !!! എന്ന് താരത്തിന്റെ കമന്റും..

മധുപാൽ – ടോവിനോ തോമസ് കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുകയാണ് ഒരു കുപ്രസിദ്ധ പയ്യൻ. അനുസിത്താര , നിമിഷ സജയൻ എന്നിവരാണ് ചിത്രത്തിൽ നായികമാർ. ടോവിനോയുടെ മറ്റൊരു കഥാപാത്രത്തിനായി കാത്തിരിക്കുന്ന ആരാധകർക്കായി ചിത്രത്തിന് വേണ്ടി നടത്തിയ പോത്തുമായുള്ള സംഘട്ടന രംഗം ടോവിനോ ഫേസ്ബുക്കിൽ പങ്കു വച്ചു .

വിറളി പിടിച്ചോടുന്ന പോത്തിന്റെ കൊമ്പിൽ പിടിച്ചുള്ള അതിസാഹസികമായ സംഘട്ടന രംഗത്തിന്റെ വിഡിയോ കണ്ട് ആരാധകരും അമ്പരന്നു. ‘ദിതൊക്കെ യെന്ത്?! പോത്ത് പാവം ആയോണ്ട് ഞാൻ ചത്തില്ല!’ എന്ന രസകരമായ അടിക്കുറിപ്പൊടെയാണ് ടൊവീനോ വിഡിയോ പങ്കു വച്ചത്.

വിഡിയോയ്ക്ക് ഗംഭീരൻ പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളിൽ ലഭിക്കുന്നത്. വിഡിയോ കണ്ട് ടൊവീനോ ‘കേരള ബാഹുബലി’യാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ചിലർക്ക് ടൊവീനോ ബാഹുഹലി അല്ല, പൽവാൾ ദേവനാണ്. ‘മാത്തൻ കൊലമാസാണ്’ എന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല.

ശാരീരികമായി അത്യധ്വാനം ചെയ്താണ് കുപ്രസിദ്ധ പയ്യനിലെ പല രംഗങ്ങളും ചിത്രീകരിച്ചതെന്ന് സിനിമയുടെ ഓഡിയോ ലോഞ്ചിൽ വച്ച് ടൊവീനോ പറഞ്ഞിരുന്നു. എന്നാൽ ഷൂട്ടിങ് സമയത്ത് അതൊരു അധ്വാനമായി തോന്നിയിരുന്നില്ലെന്നും സ്ക്രീനിൽ വീണ്ടും ആ രംഗങ്ങൾ കാണുമ്പോഴാണ് അത് തിരിച്ചറിയുന്നതെന്നും ടൊവീനോ പറഞ്ഞു.

tovino thomas and buffalo stunt

Sruthi S :