സിനിമയിൽ ഡാൻസ് കുത്തിക്കേറ്റുന്നതിനോട് വിയോജിപ്പുണ്ട് , അതെന്റെ ടേസ്റ്റിൽ വരുന്ന കാര്യമല്ല – ടൊവിനോ തോമസ്

മുൻ നിര യുവതാരങ്ങളിൽ ആണ് ടോവിനോ തോമസിന്റെ സ്ഥാനം. ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ എത്തിയ ടോവിനോ ഇപ്പോൾ നായക നിരയിലേക്ക് ഉയർന്നിരിക്കുകയാണ്. തിരക്കില്‍ നിന്ന് തിരക്കിലേക്കുള്ള യാത്രയില്‍ സിനിമയില്‍ ഡാന്‍സ് ചെയ്യുന്നതിനോടുള്ള തന്റെ നിലപാട് തുറന്നു പറഞ്ഞിരിക്കുകയാണ് ടൊവീനോ.

‘ഞാന്‍ നന്നായി ഡാന്‍സ് ചെയ്യുന്ന ഒരാളല്ല. പിന്നെ ഇന്ത്യന്‍ സിനിമയില്‍ മാത്രമാണ് ഞാന്‍ ഡാന്‍സ് എന്നത് കണ്ടിട്ടുള്ളത്. അല്ലെങ്കില്‍ സ്റ്റെപ് അപ് പോലുള്ള സിനിമകളിലാണ് കണ്ടിട്ടുള്ളത്. ഒരു കൊമേഷ്യല്‍ ചേരുവ എന്ന നിലയ്ക്ക് ഡാന്‍സിനെ സിനിമയില്‍ കുത്തിക്കയറ്റുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. പിന്നെ ഞാന്‍ ഡാന്‍സ് ചെയ്യേണ്ടതായ സിനിമകള്‍ അധികം വന്നിട്ടില്ല. അതിനപ്പുറം ഡാന്‍സ് എന്നത് എന്റെ സിനിമ ടേയ്സ്റ്റില്‍ വരുന്നതല്ലെന്നും ടൊവീനോ പറയുന്നു.

നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയാണ് ടൊവീനോയുടെ അടുത്ത ചിത്രം. കലാകാരനും ശില്‍പിയുമായ ലൂക്ക എന്ന കഥാപാത്രമാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ടൊവീനോയുടെ നായികയായി അഹാനയും ചിത്രത്തിലെത്തുന്നു. നിതിന്‍ ജോര്‍ജ്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, പൗളി വല്‍സന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. പ്രിന്‍സ് ഹുസൈനും ലിന്റോ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

tovino thomas about dancing

Sruthi S :