ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ ആവണ്ട, ആഗ്രഹം ഇതാണെന്ന് ടോവിനോ തോമസ്

മലയാള സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കുകയാണ് ടൊവിനോ തോമസ്. നടൻ അഭിനയിച്ച ആദ്യ ചിത്രം ‘പ്രഭുവിൻ്റെ മക്കൾ’ 2012 ഒക്ടോബർ 26നാണ് തിയേറ്ററുകളിൽ എത്തിയത്. ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി മലയാള സിനിമയിൽ തിളങ്ങുകയാണ് നടൻ

അന്യഭാഷാ ചിത്രങ്ങളില്‍ പോയി അഭിനയിച്ച് താരമാകുന്നതിനേക്കാള്‍ ഇഷ്ടം മലയാളത്തില്‍ തന്നെ ഹിറ്റുകള്‍ ഉണ്ടാക്കുന്നതിനോട് ആണെന്നാണ് ടൊവിനോ തോമസ് പറയുന്നത്. എന്നാല്‍ മറ്റ് ഭാഷകളില്‍ നിന്നും ഗംഭീര ഓഫറുകള്‍ വന്നാല്‍ ചെയ്യണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം എന്നാണ് ടൊവിനോ പറയുന്നത്.

വിജയം ബാധ്യതയാകുമെന്ന പേടിയുണ്ടെങ്കില്‍ കൊമേഷ്യല്‍ സിനിമകള്‍ മാത്രമേ തനിക്ക് ചെയ്യാനാകൂ. അതു മാത്രമല്ല, ആര്‍ട്ട് സിനിമകളും താന്‍ ചെയ്യാറുണ്ട്. തനിക്ക് ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ ആകേണ്ട. അങ്ങനെ ആഗ്രഹിച്ചിട്ടില്ല. നല്ല നടന്‍ ആവുക.

എന്നും ഓര്‍മിക്കാവുന്ന കുറച്ച് സിനിമകള്‍, നല്ല പെര്‍ഫോമന്‍സ് ബാക്കി വയ്ക്കുക എന്നതാണ് ആഗ്രഹം. അന്യഭാഷകളിലേക്ക് പോയി, അവിടെ താരമാകുന്നതിനെക്കാള്‍ തനിക്ക് താല്‍പര്യം മലയാളത്തില്‍ നിന്നു നല്ല സിനിമകളുണ്ടാക്കുന്നതാണ്. ആ ശ്രമം തുടരുന്ന തിരക്കിലാണ് താന്‍.

മലയാളത്തില്‍ നല്ല സിനിമകള്‍ വരുന്നുണ്ട്. എല്ലാ ഭാഷകളിലും ശ്രദ്ധിക്കപ്പെടുന്ന മിന്നല്‍ മുരളി തനിക്ക് മലയാളത്തില്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ അതുപോലെ ഒരുപാട് സിനിമകള്‍ ഇനിയും ചെയ്യാനാകും. എന്നാല്‍ എല്ലാവരും ചെയ്യാന്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള ഗംഭീര ഓഫറുകള്‍ മറ്റു ഭാഷകളില്‍ നിന്നു വന്നാല്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട് എന്നും ടൊവിനോ പറഞ്ഞു.

Noora T Noora T :