7.5 കോടി രൂപയുടെ വീട് വാങ്ങി വാടകയ്ക്ക് കൊടുത്ത് ടൈഗര്‍ ഷെറോഫ്; പ്രതിമാസ വാടക കേട്ട് ഞെട്ടി ആരാധകര്‍

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ടൈഗര്‍ ഷെറോഫ്. ഇപ്പോഴിതാ നടന്‍ പൂനെ നഗരത്തില്‍ 7.5 കോടി രൂപയുടെ വീട് വാങ്ങിയെന്നാണ് വിവരം. 4,248 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീട് ഹഡാപ്‌സറിലെ പ്രീമിയം യോ പൂനെ പ്രോജക്റ്റിന്റെ ഭാഗമാണ്. പൂനയിലെ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ പഞ്ച്ഷില്‍ റിയാലിറ്റിയാണ് ഈ പ്രൊജക്ട് നടത്തുന്നത്.

റിയല്‍ എസ്‌റ്റേറ്റ് ഡാറ്റാബേസ് പ്ലാറ്റ്‌ഫോമായ സാപ്കിയുടെ രേഖകള്‍ പ്രകാരം 2024 മാര്‍ച്ച് 5 ന് വീടിന്റെ രജിസ്‌ട്രേഷന്‍ നടത്തിയെന്നാണ് വിവരം 52.5 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചാണ് നടന്‍ വീട് സ്വന്തം പേരില്‍ റജിസ്ട്രര്‍ ചെയ്തത് എന്നാണ് വിവരം.

അതേ സമയം ഈ വീട് വാടകയ്ക്ക് നല്‍കാനാണ് നീക്കം എന്നാണ് വിവരം. പ്രതിമാസം 3.5 ലക്ഷം രൂപ വാടക വരുമാനം ലഭിക്കുന്ന രീതിയില്‍ നടനുമായി റിയല്‍ എസ്‌റ്റേറ്റ് കമ്പനി നടനുമായി കാരാര്‍ ഉണ്ടാക്കിയെന്നും വിവരമുണ്ട്.

ടൈഗര്‍ ഷെറോഫുമായി അഞ്ച് വര്‍ഷത്തെ വാടക ഇടപാടാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത് എന്നാണ് വിവരം. ചെറിസ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് എന്ന ഡ്രിംഗ്‌സ് നിര്‍മ്മാതക്കളായ കമ്പനി തങ്ങളുടെ ഗസ്റ്റ് ഹൗസായി വീട് വാടകയ്ക്ക് എടുത്തുവെന്നാണ് വിവരം.

മുംബൈയിലെ ഖാറില്‍ എട്ട് ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റ് ഇതിനകം ടൈഗര്‍ ഷെറോഫിന് സ്വന്തമായിട്ടുണ്ട്. 35 കോടിയോളം രൂപ വിലമതിക്കുന്ന ഈ ആഡംബര അപ്പാര്‍ട്ട്‌മെന്റ് റസ്‌റ്റോംജി പാരാമൗണ്ടിലാണ് സ്ഥിതി ചെയ്യുന്നത്.

Vijayasree Vijayasree :