തൃശൂർ പൂരം സിനിമയാക്കുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട് ; ഇനി അധികം കാത്തിരിക്കേണ്ടി വരില്ല പൂരങ്ങളുടെ പൂരം ദി സൗണ്ട് സ്റ്റോറിയിലൂടെ ഉടൻ തീയേറ്ററുകളിലെത്തും !!

ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ദി സൗണ്ട് സ്റ്റോറി. ചിത്രം ഏപ്രില്‍ 5 നാണ് പ്രദര്‍ശനത്തിനെത്തുന്നത്. തൃശൂർ പൂരം ലൈവ് ആയി റെക്കോർഡ് ചെയ്താണ് സിനിമ വ്യത്യസ്തമാകുന്നത്.

നലക്ഷങ്ങളുടെ വികാരമാണ് പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം. അതിന്റെ തനിമ ചോരാതെ നിലനിൽക്കേണ്ടത് ഓരോ മലയാളികളുടെയും ആവശ്യമാണ്. ഈ സിനിമ ചെയ്യുന്നതിലൂടെ തൃശൂർ പൂരത്തെ സംരക്ഷിക്കുകയാണ് പ്രധാന ലക്‌ഷ്യം. മാത്രമല്ല ഇതൊരു ചരിത്ര രേഖ കൂടിയാണ്. ദി സൗണ്ട് സ്റ്റോറി വരും ജനതയ്ക്ക് കൂടി പ്രയോജനപ്പെടുമെന്ന് സംവിധായകൻ പറഞ്ഞിരുന്നു.


ശബ്ദങ്ങളുടെയും കൂടി പൂരമായ തൃശൂർ പൂരം റെക്കോർഡ് ചെയ്യുകയെന്നുള്ളത് ഏതൊരു സൗണ്ട് എഞ്ചിനീയരുടെയും സ്വപ്നമാണ്. അങ്ങനെയുള്ള ഒരു സ്വപ്നത്തിന്‍റെ പിന്നാലെ ഒരു സൗണ്ട് എഞ്ചിനീയര്‍ നടത്തുന്ന യാത്രയാണ് ദി സൗണ്ട് സ്റ്റോറി എന്ന ചിത്രം.

 

ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി നായകനാകുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. രാജീവ് പനക്കലാണ് നിർമാണം. രാഹുൽ രാജ് സംഗീത സംവിധാനം നിർവഹിക്കുന്നു. അന്ധനായ ഒരു പൂര പ്രേമിയുടെ തൃശൂർ പൂര അനുഭവമാണ് ചിത്രത്തിൻ്റെ പ്രമേയമെന്നാണ് സൂചന. ഒരു ശബ്ദലേഖകൻ്റെ ജീവിതയാത്രയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 

പ്രസാദ് പ്രഭാകർ രചനയും സംവിധാനവും ചെയ്ത ചിത്രം നാലു ഭാഷകളിലെത്തുന്നുണ്ടെന്നാണ് വിവരം. ഓസ്കാര്‍ മികച്ച ചിത്രത്തിനുള്ള പരിഗണ പട്ടികയിൽ സൗണ്ട് സ്റ്റോറി തെരഞ്ഞെടുക്കപ്പെട്ടിരുന്നത് ഏറെ വാര്‍ത്തയായിരുന്നു. ചിത്രത്തിൻ്റെ ശബ്ദ സംവിധാനവും റസൂൽ പൂക്കുട്ടി തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. 

തൃശൂർ പൂരം

പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന പൂരമാണ് തൃശൂർ പൂരം.
 
കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. സാംസ്കാരിക കേരളത്തിൻറെ ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം തൃശ്ശിവപേരൂരിലെ പൂരം കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്.കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്.ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കട്ട് എന്നിവ പ്രധാന ആകർഷണങ്ങളാണ്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തിൽ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്‌, പിറ്റേന്നു നടക്കുന്ന പകൽപ്പൂരം, പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ.


thrissur pooram on sreen through the sound story

HariPriya PB :