ഈ വര്‍ഷത്തെ തെന്നിന്ത്യന്‍ ചലച്ചിത്ര മാമാങ്കം ഐഐഎഫ്എ ഉത്സവം അബുദാബിയില്‍

ഈ വര്‍ഷത്തെ തെന്നിന്ത്യന്‍ ചലച്ചിത്ര മാമാങ്കം ഐ ഐ എഫ് എ ഉത്സവം 2024 സെപ്റ്റംബര്‍ ആറ് ,ഏഴ് തീയതികളില്‍ അബുദാബിയിലെ യാസ് ഐലന്‍ഡില്‍ വെച്ച് നടക്കും. 2024 ജൂണ്‍ നാലുവരെ, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളിലും നോമിനേഷനുകള്‍ സമര്‍പ്പിക്കാവുന്നതാണ്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നിവ അടങ്ങിയ തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയിലെ മികച്ച ചിത്രങ്ങളെയും പ്രതിഭകളെയും ആദരിക്കുന്നതിനായി ടോളറന്‍സ് ആന്‍ഡ് കോ എക്‌സിസ്റ്റന്‍സ് മന്ത്രിയുമായ ശൈഖ് നഹ്യാന്‍ മബാറക് അല്‍ നഹ്യാന്റെ മേല്‍നോട്ടത്തിലാണ് ഐ.ഐ.എഫ്.എ ഉത്സവം അവാര്‍ഡ് 2024 സംഘടിപ്പിക്കുന്നത്.

യാസ് ഐലന്‍ഡിലെ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ക്കൊപ്പം ആകര്‍ഷകമായ അനുഭവവും പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത് അബുദാബിയിലെയും മിറാലിയിലെയും കള്‍ച്ചറല്‍ ആന്‍ഡ് ടൂറിസം വകുപ്പാണ്.

ഐ.ഐ.എഫ്.എ ഉത്സവം 2024 ന്റെ ചുക്കാന്‍ പിടിക്കാന്‍ ഗ്രാന്‍ഡ് ഓപ്പണിങ് ദിനത്തില്‍ മലയാളത്തിലെയും തമിഴിലെയും പ്രതിഭകള്‍ അരങ്ങിലെത്തുമ്പോള്‍ അടുത്ത ദിനം അരങ്ങു കീഴടക്കുന്നത് തെലുങ്കിലേയും കന്നടയിലെയും ചലച്ചിത്ര പ്രതിഭകള്‍ ആയിരിക്കും.

നാല് ഭാഷകളിലും നോമിനേഷനുകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ജൂണ്‍ നാല് വരെയാണ്.

ആഗോളതലത്തില്‍ അംഗീകാരം നേടി തെന്നിന്ത്യന്‍ സിനിമകള്‍ ഉയരങ്ങള്‍ കീഴടക്കുകയാണ്. ബോക്‌സ് ഓഫീസ് വിജയം സ്വന്തമാക്കി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകള്‍ ഇതിനോടകം തന്നെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടി കഴിഞ്ഞു.

തെന്നിന്ത്യന്‍ സിനിമയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള അവിസ്മരണീയമായ ആഘോഷത്തിന് സാക്ഷ്യം വഹിക്കാന്‍ തയ്യാറാകൂ. അബുദാബിയിലെ ശ്രദ്ധേയമായ നഗരമായ യാസ് ഐലന്‍ഡില്‍ ഐ.ഐ.എഫ്.എ ഉത്സവം ഗ്ലോബല്‍ ടൂറിനുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ തത്സമയവും പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്‌.

Vijayasree Vijayasree :