ചരിത്രത്തിൽ ആദ്യമായി കോളേജ് വിദ്യാർത്ഥികൾ പുറത്തുവിട്ട ഗാനവുമായി സകലകലാശാല

ചരിത്രത്തിൽ ആദ്യമായി കോളേജ് വിദ്യാർത്ഥികൾ പുറത്തുവിട്ട ഗാനവുമായി സകലകലാശാല

ചരിത്രത്തിൽ ആദ്യമായി സകലകലാശാല എന്ന ക്യാമ്പസ്സ് ചിത്രത്തിലെ ഗാനം ക്യാമ്പസ്സിലൂടെ തന്നെ റിലീസ്സ് ചെയ്തു. കോളേജ് വിദ്യാർത്ഥികളാണ് ഔദ്യോഗികമായി ഗാനം റിലീസ് ചെയ്തത്.12 ജില്ലകളിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികളാണ് സകലകലാശാലയുടെ ഗാനം റിലീസ് ചെയ്തത്. സകലകലാശാലയുടേതായി പുറത്തിറങ്ങുന്ന മൂന്നാമത്തെ ഗാനമാണിത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

“വമ്പ് വേണ്ടാ കൊമ്പ് വേണ്ടാ” എന്ന് തുടങ്ങുന്ന ഗാനമാണ് ഇറങ്ങിയത്. എബി ടോം സിറിയക് സംഗീതസംവിധാനം നിർവ്വഹിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ഹരി നാരായണനാണ്.

ക്യാമ്പസ് പശ്ചാത്തലത്തിലുള്ള രസകരമായ സിനിമയാണ് സകലകലാശാല. മണിയൻപിള്ള രാജുവിന്റെ മകനായ നിരഞ്ജനും മാനസ രാധാകൃഷ്ണനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഷാജി മൂത്തേടൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം വിനോദ് ഗുരുവായൂരാണ് നിർവഹിച്ചിരിക്കുന്നത്.

third song of sakalakalaashaala

HariPriya PB :