തൃശൂർ ഗഡികളും പൂരപ്രേമികളും ഒരുങ്ങിക്കോളൂ , പൂരമിനി എന്നും കൺമുന്നിൽ ! – ദി സൗണ്ട് സ്റ്റോറി വരുന്നു !

ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ദി സൗണ്ട് സ്റ്റോറി’ ടീസര്‍ പുറത്തിറങ്ങി. ചിത്രം ഏപ്രില്‍ 5 നാണ് പ്രദര്‍ശനത്തിനെത്തുന്നത്. 

ശബ്ദങ്ങളുടെയും കൂടി പൂരമായ തൃശൂർ പൂരം റെക്കോർഡ് ചെയ്യുകയെന്നുള്ളത് ഏതൊരു സൗണ്ട് എഞ്ചിനീയരുടെയും സ്വപ്നമാണ്. അങ്ങനെയുള്ള ഒരു സ്വപ്നത്തിന്‍റെ പിന്നാലെ ഒരു സൗണ്ട് എഞ്ചിനീയര്‍ നടത്തുന്ന യാത്രയാണ് ദി സൗണ്ട് സ്റ്റോറി എന്ന ചിത്രം.

 

ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി നായകനാകുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. രാജീവ് പനക്കലാണ് നിർമാണം. രാഹുൽ രാജ് സംഗീത സംവിധാനം നിർവഹിക്കുന്നു. അന്ധനായ ഒരു പൂര പ്രേമിയുടെ തൃശൂർ പൂര അനുഭവമാണ് ചിത്രത്തിൻ്റെ പ്രമേയമെന്നാണ് സൂചന. ഒരു ശബ്ദലേഖകൻ്റെ ജീവിതയാത്രയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 


പ്രസാദ് പ്രഭാകർ രചനയും സംവിധാനവും ചെയ്ത ചിത്രം നാലു ഭാഷകളിലെത്തുന്നുണ്ടെന്നാണ് വിവരം. ഓസ്കാര്‍ മികച്ച ചിത്രത്തിനുള്ള പരിഗണ പട്ടികയിൽ സൗണ്ട് സ്റ്റോറി തെരഞ്ഞെടുക്കപ്പെട്ടിരുന്നത് ഏറെ വാര്‍ത്തയായിരുന്നു. ചിത്രത്തിൻ്റെ ശബ്ദ സംവിധാനവും റസൂൽ പൂക്കുട്ടി തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. 


64 വീതമുള്ള രണ്ടു ട്രാക്കുകളിലൂടെ 128 ട്രാക്ക് റിക്കാര്‍ഡിംഗ്. തൃശൂര്‍ നഗരത്തിലെ എട്ടു കേന്ദ്രങ്ങളില്‍നിന്ന് ഒരേസമയമാണു റിക്കാര്‍ഡു ചെയ്തത് . എട്ടും പൂരത്തോടൊപ്പം നീങ്ങാവുന്ന വിധത്തിലാണു സജ്ജീകരിക്കുന്നത്. ഇത്രയും വലിയ പ്രോജക്ട് ആദ്യമായാണു കൈകാര്യം ചെയ്യുന്നത്.’ റസൂല്‍ പൂക്കുട്ടി പറഞ്ഞതിങ്ങനെയാണ്. .


അന്ധനായ ഒരാള്‍ക്കു പൂരം ആസ്വദിക്കാവുന്ന വിധത്തിലുള്ള ശബ്ദ റിക്കാര്‍ഡിംഗാണ് റസൂലിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത് . മേളത്തിന്റെ തനിമ മാത്രമല്ല, ജനം ആര്‍പ്പുവിളിക്കുന്നതു മുതല്‍ ആന തുമ്പിക്കൈ അനക്കുന്നതുവരെയുള്ള വളരെ ചെറിയ ശബ്ദങ്ങള്‍പോലും റസൂലിന്റെ നൂറുകണക്കിനു മൈക്രോഫോണുകള്‍ ഒപ്പിയെടുക്കും. 20 വീതമുള്ള നാല്‍പതു ട്രാക്ക് റിക്കാര്‍ഡിംഗാണു സാധാരണ പതിവ്. അതിസൂക്ഷ്മമായ ശബ്ദങ്ങള്‍പോലും ഒപ്പിയെടുക്കുന്നതിനാണു ഇത്രയും ശക്തമായ 168 ട്രാക്ക് സജ്ജീകരണങ്ങള്‍ ഒരുക്കിയത് .


പ്രസാദ് പ്രഭാകറിന്റെ നേതൃത്വത്തില്‍ 36 ഹൈഡഫനിഷന്‍ ഡിജിറ്റല്‍ വീഡിയോ കാമറകളിലൂടെയാണു റിക്കാര്‍ഡിംഗ് നടന്നത് . പൂരത്തിരക്കിനിടയിലും കെട്ടിടങ്ങള്‍ക്കു മുകളിലുമെല്ലാം കാമറകള്‍ സ്ഥാപിച്ചാണു പൂരം പകർത്തിയത് .



സാങ്കേതിക വിദഗ്ധരും ഓപറേറ്റര്‍മാരും അടക്കം 110 പേരടങ്ങുന്ന സംഘമാണു പൂരം റിക്കാര്‍ഡു ചെയ്തത് . ഡ്രൈവര്‍മാരും സഹായികളും അടക്കം നാല്‍പതോളം പേര്‍ വേറെയുമുണ്ടാകും. മൊത്തം നൂറ്റമ്പതോളം പേര്‍. ഇത്രയും ആധുനിക സജ്ജീകരണങ്ങളോടെ അതിവിപുലമായ റിക്കാര്‍ഡിംഗ് ഇതാദ്യമാണ്.തൃശൂര്‍ പൂരത്തിന്റെ മാത്രമല്ല, വാദ്യമേളങ്ങള്‍ അടക്കമുള്ള വര്‍ണക്കാഴ്ചകളെല്ലാം ഒപ്പിയെടുത്ത ചിത്രം ഒരു വിസ്മയം തന്നെ തീർക്കുമെന്ന് ഉറപ്പാണ്.

the visual and audio treat by rasool pookkutty – the sound story

Sruthi S :