ആദ്യമായി പ്രേക്ഷകരിൽ നിന്ന് പ്രതികരണങ്ങൾ ശേഖരിക്കുന്നതിന് ടെസ്റ്റ് സ്ക്രീനിംഗ് നടത്തി ദി സൗണ്ട് സ്റ്റോറി; ചരിത്രം കുറിക്കാൻ വീണ്ടുമെത്തുന്നു!!!

തൃശൂർ പൂരത്തിന്റെ ശബ്ദവിസ്മയം ചിത്രീകരിക്കാനെത്തിയ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകർ സം വിധാനം ചെയ്ത ‘ ദി സൗണ്ട് സ്റ്റോറി ടെസ്റ്റ് സ്ക്രീനിങ് പൂർത്തിയാക്കി. തിരഞ്ഞെടുത്ത തീയേറ്ററുകളിൽ പ്രദർശിപ്പിച്ച സിനിമയെക്കുറിച്ച് പ്രേഷകരുടെ അഭിപ്രായങ്ങൾ കൂടി ശേഖരിച്ച് മാറ്റങ്ങളോടെ വീണ്ടും തിയേറ്ററുകളിൽ എത്തിക്കാനാണ് ടെസ്റ്റ് സ് ക്രീനിംഗ് നടത്തിയത് . ഇതാദ്യമായാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് പ്രതികരണങ്ങൾ ശേഖരിക്കുന്നതിന് ടെസ്റ്റ് സ്ക്രീനിംഗ് നടത്തുന്നത് .

സിനിമയുടെ തമിഴ്,മലയാളം പതിപ്പുകളാണ് ടെസ്റ്റ് സ്ക്രീനിംഗ് നടത്തിയത്.അഞ്ചു ഭാഷകളിലാണ് സിനിമ ഇറങ്ങുന്നത്.ഇംഗ്ലീഷ് ,ഹിന്ദി,തെലുങ്ക് ഭാഷകളിൽ കൂടി ചിത്രം പുറത്തിറങ്ങും.

തൃശൂര്‍ പൂരത്തിന്‍റെ ശബ്ദ വിസ്മയത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നതെന്നതാണ് ഏറെ ശ്രദ്ധേയം. അന്ധനായ ഒരാളുടെ തൃശൂര്‍ പൂര അനുഭവമാണ് ചിത്രം പറയുന്നത്. ശ ബ്ദങ്ങളുടെയും കൂടി പൂരമായ തൃശൂർ പൂരം റെക്കോർഡ് ചെയ്യുകയെന്നുള്ളത് ഏതൊരു സൗണ്ട് എഞ്ചിനീയരുടെയും സ്വപ്നമാണ്. അങ്ങനെയുള്ള ഒരു സ്വപ്നത്തിന്‍റെ പിന്നാലെ ഒരു സൗണ്ട് എഞ്ചിനീയര്‍ നടത്തുന്ന യാത്രയാണ് ദി സൗണ്ട് സ്റ്റോറി എന്ന ചിത്രം. 

. ‘ഒരു കഥ സൊല്ലട്ടുമാ’ എന്ന പേരിലാണ് ചിത്രത്തിന്‍റെ തമിഴ് പതിപ്പ് എത്തുന്നത്. ചിത്രത്തിന്‍റേതായിറങ്ങിയ പോസ്റ്ററുകളും ടീസറും ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നതാണ്. ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടി നായകനാകുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. രാജീവ് പനക്കലാണ് നിർമാണം. രാഹുൽ രാജ് സംഗീത സംവിധാനം നിർവഹിക്കുന്നു. അന്ധനായ ഒരു പൂര പ്രേമിയുടെ തൃശൂർ പൂര അനുഭവമാണ് ചിത്രത്തിൻ്റെ പ്രമേയം. ഒരു ശബ്ദലേഖകൻ്റെ ജീവിത യാത്രയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

പ്രസാദ് പ്രഭാകർ രചനയും സംവിധാനവും ചെയ്ത ചിത്രം ഓസ്കാര്‍ മികച്ച ചിത്രത്തിനുള്ള പരിഗണനാ പട്ടികയിലേക്ക് സൗണ്ട് സ്റ്റോറി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത് ഏറെ വാര്‍ത്തയായിരുന്നു. ചിത്രത്തിൻ്റെ ശബ്ദ സംവിധാനവും റസൂൽ പൂക്കുട്ടി തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. കേരളത്തിന്‍റെ സ്വന്തം തൃശൂര്‍പ്പൂരത്തിന്‍റെ ശബ്ദവിന്ന്യാസങ്ങളും വര്‍ണ്ണഘോഷങ്ങളും ലോകത്തിനുമുന്നിലെത്തിക്കാനുള്ള ശ്രമമാണ് കൊല്ലം വിളക്കുപുര ജന്മദേശമായുള്ള റെസൂല്‍ പൂക്കുട്ടി ചിത്രത്തിലൂടെ നടത്തുന്നത്.

the sound story test screening

HariPriya PB :