കൂടുതൽ മേളവും പൂരവുമായി റസൂൽ പുക്കുട്ടിയുടെ ദി സൗണ്ട് സ്റ്റോറി വീണ്ടുമെത്തും!!!

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ ശബ്ദ വിസ്മയം ചിത്രീകരിക്കാനെത്തിയ ഓസ്കാർ ജേതാവ് റസൂൽ പുക്കുട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകർ സംവിധാനം ചെയ്ത ദി സൗണ്ട് സ്റ്റോറി ടെസ്റ്റ് സ്ക്രീനിംഗ് പൂർത്തിയാക്കി. തിരഞ്ഞെടുക്കപ്പെട്ട തീയേറ്ററുകളിൽ പ്രദർശിപ്പിച്ച സിനിമയെക്കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം കൂടി ശേഖരിച്ച് മാറ്റങ്ങളോടെ വീണ്ടും തിയേ റ്ററുകളിൽ എത്തിക്കാനാണ് ടെസ്റ്റ് സ്ക്രീനിംഗ് നടത്തിയത്. ഇതാദ്യമായാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് പ്രതികരണങ്ങൾ ശേഖരിക്കുന്നതിന് ടെസ്റ്റ് സ്ക്രീനിംഗ് നടത്തുന്നത്.

സിനിമയുടെ മലയാളം, തമിഴ് പതിപ്പുകളാണ് ടെസ്റ്റ് സ്ക്രീനിംഗ് പൂർത്തിയാക്കിയത്. തമിഴിൽ ഒരു കഥൈ സൊല്ലട്ടുമ എന്ന പേരിലാണ് സിനിമ പൂർത്തിയായാക്കിയത്.ഒരേ സമയം അഞ്ചു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.ഇംഗ്ലീഷ്, ഹിന്ദി,തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

പാം സ്റ്റോർ മൾട്ടിമീഡിയയുടെ ബാനറിൽ രാജീവ് പനയ്ക്കൽ നിർമിച്ച ചിത്രം വിതരണം ചെയ്യുന്നത്.സോണി പിക്ചേഴ്സ് ആണ്. ടെസ്റ്റ് സ്ക്രീനിംഗ് നടത്തിയപ്പോൾ ഐ എം ഡി ബിയിൽ (ഇന്റർനെറ്റ് മൂവി ഡേറ്റ ബേസ്) മികച്ച റേറ്റിംഗ് ആയ പത്തിൽ 9.3 നേടിയ സിനിമയാണിത്. ഉചിതമായ മാറ്റങ്ങളോടെ ഇനി ചിത്രമെത്തുക കേരളത്തിലെ 150 ഓളം തീയേറ്ററുകളിലേക്കാണ്.

രാഹുൽ രാജ് സംഗീത സംവിധാനം നിർവഹിക്കുന്നു. അന്ധനായ ഒരു പൂര പ്രേമിയുടെ തൃശൂർ പൂര അനുഭവമാണ് ചിത്രത്തിൻ്റെ പ്രമേയമെന്നാണ് സൂചന. ഒരു ശബ്ദലേഖകൻ്റെ ജീവിത യാത്രയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

പ്രസാദ് പ്രഭാകർ രചനയും സംവിധാനവും ചെയ്ത ചിത്രം ഓസ്കാര്‍ മികച്ച ചിത്രത്തിനുള്ള പരിഗണനാ പട്ടികയിലേക്ക് സൗണ്ട് സ്റ്റോറി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത് ഏറെ വാര്‍ത്തയായിരുന്നു.
രാഹുൽ രാജ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. ചിത്രത്തിൻ്റെ ശബ്ദ സംവിധാനവും റസൂൽ പൂക്കുട്ടി തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. കേരളത്തിന്‍റെ സ്വന്തം തൃശൂര്‍പ്പൂരത്തിന്‍റെ ശബ്ദവിന്ന്യാസങ്ങളും വര്‍ണ്ണഘോഷങ്ങളും ലോകത്തിനുമുന്നിലെത്തിക്കാനുള്ള ശ്രമമാണ് കൊല്ലം വിളക്കുപുര ജന്മദേശമായുള്ള റെസൂല്‍ പൂക്കുട്ടി ചിത്രത്തിലൂടെ നടത്തുന്നതെന്നത് ഏറെ അഭിനന്ദനാര്‍ഹമാണ്. 


the sound story release

HariPriya PB :