ശ്രുതി തൻവി ആയത് ഇങ്ങനെ പേരിനു പിന്നിലെ ആ രഹസ്യം വെളിപ്പെടുത്തി നടി

അമ്പിളി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് തൻവി റാം. ആദ്യ ചിത്രത്തിലൂടെ തന്നെ തൻവി ഏറെ പ്രേക്ഷക പ്രീതി ആര്‍ജ്ജിച്ചിരുന്നു. തുടര്‍ന്ന് തൻവിയെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത്.

ഇപ്പോഴിതാ ചിരി കാരണം കഥാപാത്രം നഷ്ടപെട്ടിട്ടുണ്ട്’ എന്ന് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ വ്യക്തത വരുത്തി നടി തന്‍വി റാം. ചിരി കാരണം കഥാപാത്രം പോയി എന്നുള്ളത് ഏതോ ഒരു അഭിമുഖത്തില്‍ വെറുതെ ഒരു ഫ്‌ളോയില്‍ പറഞ്ഞു പോയതാണ്. അത് ഞാന്‍ കാര്യമായി എടുക്കാത്ത ഒരു കാര്യമാണ്. കുറെ സിനിമകളില്‍ ശ്രമിക്കുന്നതിനിടെ ഏതോ ഒരു ഒഡിഷനില്‍ നടന്നു പോയൊരു സംഭവം മാത്രമാണിതെന്നും അവര്‍ വ്യക്തമാക്കി. 2018 സിനിമയുമായി ബന്ധപ്പെട്ട് മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍വി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

തന്‍വി റാം എന്നു പേര് സ്വീകരിച്ചതിനെക്കുറിച്ചും നടി അഭിമുഖത്തില്‍ പറയുന്നുണ്ട്. അമ്പിളി’യുടെ സംവിധായകനാണ് പേര് മാറ്റാന്‍ പറഞ്ഞത്. ശ്രുതി എന്നുള്ളത് സാധാരണയായി കേള്‍ക്കുന്ന ഒരു പേരാണ്. അതുകൊണ്ടാണത് മാറ്റാന്‍ പറഞ്ഞത്. പേര് മാറ്റാന്‍ അവരെനിക്ക് കുറച്ചു സമയം തന്നിരുന്നു. ഈ സമയത്ത് ഞാന്‍ പഴയ മലയാളം പേരൊക്കെ നോക്കിയിട്ട് ഒന്നും കിട്ടിയില്ല. മനസ്സില്‍ വന്ന പേരിലൊക്കെ താരങ്ങളുമുണ്ട്. അപ്പോഴേക്കും ‘അമ്പിളി’യുടെ പോസ്റ്റര്‍ റിലീസ് ചെയ്യുന്ന സമയമായി. വിഷുവിന്റെ അന്നാണ് ഇറങ്ങിയത്.അതിന്റെ തലേദിവസം അവര് വിളിച്ചിട്ട് സൗബിക്കയുടെയും മറ്റുള്ളവരുടെയും പേര് വച്ചിട്ടുണ്ട്, എന്റെ പേരിന്റെയവിടെ ബ്ലാങ്കാണെന്ന് പറഞ്ഞു. ഇപ്പോഴെങ്കിലും ഒരു പേര് സെലക്ട് ചെയ്ത് തരാമോ എന്ന് ?ചോദിച്ചു. അങ്ങനെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് വച്ച പേരുകളില്‍ നിന്ന് തന്‍വി സെലക്ട് ചെയ്തു. ബാംഗ്ലൂരില്‍ ഈ പേര് സര്‍വ്വസാധാരണമാണെങ്കിലും ഇവിടെ ഈ പേര് അപൂര്‍വ്വമാണെന്നും തന്‍വി വ്യക്തമാക്കി.

AJILI ANNAJOHN :