എല്ലാരോടും നന്ദി മാത്രം തോളോട് ചേര്‍ന്ന് സ്വപനം സാധ്യമാക്കി നല്‍കിയ എല്ലാരോടും..! -നന്ദി പറഞ്ഞു ഇരുപത്തൊന്നാം നൂറ്റാണ്ട് പൂർത്തിയാക്കി അരുൺ ഗോപി

എല്ലാരോടും നന്ദി മാത്രം തോളോട് ചേര്‍ന്ന് സ്വപനം സാധ്യമാക്കി നല്‍കിയ എല്ലാരോടും..! -നന്ദി പറഞ്ഞു ഇരുപത്തൊന്നാം നൂറ്റാണ്ട് പൂർത്തിയാക്കി അരുൺ ഗോപി

പ്രണവ് മോഹൻലാലിൻറെ രണ്ടാമത്തെ ചിത്രമായ ഇരുപത്തൊന്നാം നൂറ്റാണ്ടിനായി ആകാംക്ഷയോടെയാണ് ആളുകൾ കാത്തിരിക്കുന്നത് . അരുൺ ഗോപിയുടെയും രണ്ടാമത്തെ സംവിധാന സംരംഭമാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി അറിയിച്ചിരിക്കുകയാണ് അരുൺ ഗോപി.

അരുണ്‍ഗോപിയുടെ കുറിപ്പ്-

ഇന്നു രാവിലെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന നമ്മുടെ സിനിമയുടെ പാക്ക് അപ്പ് ആയിരുന്നു എന്റെ രണ്ടാമത്തെ(സംവിധാനം) എന്റെ ആദ്യത്തെ (എഴുത്തു) സിനിമ.! എല്ലാരോടും നന്ദി മാത്രം തോളോട് ചേര്‍ന്ന് സ്വപനം സാധ്യമാക്കി നല്‍കിയ എല്ലാരോടും..!

വാക്കിലൊതുങ്ങാതെ സ്‌നേഹം ടോമിച്ചയനോടും, അപ്പുവിനോടും, നോബിളിനോടും, ആന്റണി ചേട്ടനോടും, മലയാളത്തിന്റെ വിസ്മയം ലാലേട്ടനോടും ഇവരാണ് ഈ സിനിമയുടെ കാരണക്കാര്‍.. നന്ദി.. പ്രൊഡക്ഷനിലെ ബിജുവില്‍ തുടങ്ങി എന്തിനും ഏതിനും വലം കൈ ആയി നിന്ന പാര്‍ത്ഥനും ഷിഹാബിനോടുമൊക്കെ നന്ദിയില്‍ ഒതുക്കാന്‍ കഴിയില്ല എന്ന് അറിയാം..

എന്നെക്കാളേറെ ഈ സിനിമയ്ക്കായി നെട്ടോട്ടം ഓടിയ എന്റെ ടീം പാര്‍ത്ഥന്‍, ബാലു, അമൃത്, ലാല്‍, ആരോണ്‍, ഓസ്റ്റിന്‍, ശിവറാം, ആന്‍മി, അന്നു, സജിത്ത് നിങ്ങളെ ഹൃദയത്തോട് ചേര്‍ക്കുന്നു.. ഇനി ഒരു കാത്തിരിപ്പാണ് അഭിനന്ദനും ഞാനും ജോസഫ് നെല്ലിക്കലും പീറ്റര്‍ ഹെയ്നും ലിബിനും ധന്യയുമൊക്കെ മനസ്സ് അറിഞ്ഞു ചെയ്ത ഈ സിനിമ വിവേക് ഹര്‍ഷനിലൂടെ ഗോപി സുന്ദറിലൂടെ രംഗനാഥ് രവിയിലൂടെ പൂര്‍ണമായി വെള്ളിത്തിരയിലെത്താന്‍.. കൂടെ ഉണ്ടാകുമെന്ന വിശ്വാസത്തോടെ..

പ്രാര്‍ത്ഥനയോടെ…സ്‌നേഹത്തോടെ അരുണ്‍ ഗോപി

ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം വൻമുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. പീറ്റർ ഹെയ്‍ന്‍ ആക്​ഷൻ കൈകാര്യം ചെയ്യുന്നു. ഒരു സര്‍ഫറിന്റെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി പ്രണവ് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് പഠിക്കുകയായിരുന്നു. ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സര്‍ഫിങ് തന്ത്രങ്ങള്‍ പഠിച്ചു തെളിഞ്ഞതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ഗോവ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയായത്. പുതുമുഖ നടി റേച്ചല്‍ ആണ് ഈ ചിത്രത്തില്‍ പ്രണവിന് നായികയായെത്തുന്നത്.

thanks note by arun gopi

Sruthi S :