‘മോഹൻലാലും സിൽക്ക് സ്മിതയും തമ്മിലുള്ള ആ പാട്ട് അല്പം പ്രശ്നമാണ് , കട്ടുചെയ്തു കളയേണ്ടി വരുമെന്ന് അവർ പറഞ്ഞു . ” – തമ്പി കണ്ണന്താനം അന്ന് പറഞ്ഞത് ..

‘മോഹൻലാലും സിൽക്ക് സ്മിതയും തമ്മിലുള്ള ആ പാട്ട് അല്പം പ്രശ്നമാണ് , കട്ടുചെയ്തു കളയേണ്ടി വരുമെന്ന് അവർ പറഞ്ഞു . ” – തമ്പി കണ്ണന്താനം അന്ന് പറഞ്ഞത് ..

രാജാവിന്റെ മകൻ എന്ന തമ്പി കണ്ണന്താനം ചിത്രത്തിലൂടെയാണ് മോഹൻലാലിൻറെ താരമൂല്യം കുത്തനെ ഉയർന്നത്.സ്വന്തം നിര്‍മാണ കമ്പനിയായ ജൂലിയാ പ്രൊഡക്ഷന്‍സിന്റെ മേല്‍നോട്ടം തമ്പി തന്നെ നിര്‍വഹിക്കുമ്പോള്‍ വിതരണ കമ്പനിയായ ജൂലിയാ പിക്‌ചേഴ്‌സിന്റെ സാരഥ്യം ഭാര്യ കുഞ്ഞുമോള്‍ക്കാണ്.കുടുംബം കൂടി ഉൾപ്പെട്ട സിനിമകളായതിനാൽ ഏറ്റവും മാന്യമായ രീതിയിൽ മാത്രമേ തമ്പി സിനിമകൾ ചെയ്യാറുള്ളു. കുടുംബ പ്രേക്ഷകർക്ക് വേണ്ടി സിനിമ ചെയ്യാറുള്ള തമ്പിക്ക് പക്ഷെ നാടോടി എന്ന ചിത്രത്തിൽ ആ ഉറപ്പ് കാത്തു സൂക്ഷിക്കാനാകില്ല .

തന്റെ ചിത്രമായ ‘നാടോടിയിലെ’ ഒരു ഗാനരംഗത്തില്‍ ഒതുക്കത്തോടെ അല്പം സെക്‌സ് ചിത്രീകരിച്ചിട്ടുണ്ടെന്ന് തമ്പി സമ്മതിക്കുന്നു. സില്‍ക്ക് സ്മിതയുടെ ഈ നൃത്തം ചി ത്രീകരിക്കുമ്പോള്‍ ഭാര്യ കുഞ്ഞുമോള്‍ സെറ്റിലെത്തി. അപ്പോള്‍ ഷോട്ടെടുക്കാന്‍ തമ്പിക്കൊരു ചമ്മല്‍. കുഞ്ഞുമോളെ എങ്ങനെയും പറഞ്ഞയയ്ക്കാനായി സൂത്രമിറക്കിയപ്പോള്‍ ‘ ”എന്താ ഞാന്‍ നിന്നാല്‍ സാറിന് ഷോട്ടുവരില്ലേ”? എന്നായി കുഞ്ഞുമോള്‍. ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ സെക്‌സ് അല്പം കൂടിയോ എന്ന് കുഞ്ഞുമോളെപ്പോലെ തമ്പിക്കും സംശയമായി.

‘നാടോടി’ റിലീസായി ആദ്യ ഷോ കഴിഞ്ഞപ്പോള്‍തന്നെ മാനേജര്‍മാര്‍ എന്നെ ഫോണില്‍ വിളിച്ചുപറഞ്ഞു. ”ആ പാട്ട് അല്പം പ്രശ്‌നമാണ്. കട്ടുചെയ്തു കളയേണ്ടി വരുമെന്ന്. ” എനിക്ക് ആകെ ടെന്‍ഷനായി. ഞാന്‍ ഒറ്റയ്ക്ക് പാലക്കാട്ടുള്ള ഒരു തിയേറ്ററില്‍ മാറ്റിനിക്ക് കയറി. എന്റെ തൊട്ടുമുന്നില്‍ ഒരു ഭാര്യയും ഭര്‍ത്താവുമാണിരിക്കുന്നത്. സില്‍ക്കിന്റെ ഗാനരംഗമാകുന്തോറും ടെന്‍ഷന്‍ കൂടിവന്നു. ഗാനം കട്ടുചെയ്യേണ്ടിവന്നാല്‍ അത് സംവിധായകന്റ പരാജയമാണ്. ശരീരത്തില്‍ ചുടകൂടിവരുന്നു. ക്ലിക്കാകുമെന്ന് വിചാരിച്ചത് ഫ്‌ളോപ്പ് ആകുമോ?’ ‘

‘ ഗാനരംഗമെത്തി.. തിയേറ്ററാകെ നിശ്ശബ്ദം. മോഹന്‍ലാല്‍ രംഗത്തെത്തിയതോടെ തിയേറ്റര്‍ സജീവമായി. ഇടയ്ക്ക് സില്‍ക്കിന്റെ ഒരു ക്ലോസ്അപ്പ് വന്നപ്പോള്‍ എന്റെ മുന്നിലിരുന്ന സീറ്റിലെ ഭാര്യ ഭര്‍ത്താവിനെ കൈകൊണ്ട് തട്ടുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ തിരിച്ചും. കുറച്ചുകൂടി കഴി ഞ്ഞപ്പോള്‍ ആകെ ഹരമായി. സില്‍ക്കിന്റെ ഡാന്‍സ് ഭര്‍ത്താവും. ലാലിന്റെ ഡാന്‍സ് ഭാര്യയും ആസ്വദിച്ചുവെന്നു എനിക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ ആ ഗാനം മുറിച്ചുകളയേണ്ടെന്നു ഞാന്‍ തീരുമാനിച്ചു. എന്റെ തീരുമാനം തെറ്റിയില്ല, ‘നാടോടി’യെ വിജയിപ്പിച്ച ഘടകങ്ങളിലൊന്നായിരുന്നു ആ ഗാനം’ .

thambi kannamthanams words about nadodi movie

Sruthi S :