വിരാട് കൊഹ്ലിയുമായി പ്രണയത്തിലായിരുന്നോ ? പ്രതികരണവുമായി നടി തമന്ന

സ്പോർട്സ് താരവും സെലിബ്രിറ്റിയുമായ വിരാട് കോഹ്‌ലിയും ബോളിവുഡ് താരവുമായ അനുഷ്കയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു. എന്നാൽ തെന്നിന്ത്യയിലെ സൂപ്പർ നടി തമന്നയും കോലിയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഒരു സമയം ചര്‍ച്ച വിഷയമായിരുന്നു.

തമന്നയുമായി കോലി പിരിഞ്ഞുവെന്നും പിന്നീട് അനുഷ്‌ക ശര്‍മയുമായി പ്രണയത്തിലായെന്നും അന്ന് പ്രചരണങ്ങളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതെക്കുറിച്ച്‌ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് തമന്നയിപ്പോള്‍.

പരസ്യം ചിത്രീകരിക്കുന്നതിനിടയില്‍ ഞാനും കോലിയും അധികം സംസാരിച്ചിട്ടില്ല. കൂടിപ്പോയാല്‍ നാല് വാക്കുകള്‍ പരസ്പരം പറഞ്ഞു കാണും. അതിന് ശേഷം ഞാന്‍ കോലിയെ കണ്ടിട്ടും സംസാരിച്ചിട്ടുമില്ല. ഞാന്‍ ജോലി ചെയ്തിട്ടുള്ള ചില നടന്‍മാരേക്കാള്‍ മികച്ച സഹതാരമായിരുന്നു കോലി. അത് പറയാതെ വയ്യയെന്നും തമന്ന വ്യക്തമാക്കി. ഞങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകളിൽ ഒരു സത്യവുമില്ലെന്നും താരം പറഞ്ഞു.

thamanna’s relationship with kohli

HariPriya PB :