ഭക്തി പൂര്‍ണമായ നിമിഷങ്ങള്‍.., അയോദ്ധ്യാ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തില്‍ കാമാഖ്യ ക്ഷേത്ര ദര്‍ശനം നടത്തി തമന്നയും കുടുംബവും

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള താരസുന്ദരിയാണ് തമന്ന ഭാട്ടിയ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായി മാറുന്നത്.

കാമാഖ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് നടി. കുടുംബ സമേതമാണ് താരം ക്ഷേത്രത്തില്‍ എത്തിയത്. അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനത്തിലായിരുന്നു താരം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.

ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷമുള്ള ചിത്രങ്ങള്‍ താരം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കിട്ടു. കഴുത്തില്‍ പൂമാലയും നെറ്റിയില്‍ തിലകവുമണിഞ്ഞ് ക്ഷേത്രത്തിലെ വിളക്കുകള്‍ തെളിയിക്കുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചു.

ക്ഷേത്രത്തില്‍ നിന്നുള്ള ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. എന്റെ കുടുംബത്തോടൊപ്പമുള്ള ഭക്തി പൂര്‍ണമായ നിമിഷങ്ങള്‍ എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചത്.

Vijayasree Vijayasree :