” ലോകത്തെ എല്ലാവരും സ്ത്രീകളുടെ മാറിടത്തെ ആരാധിക്കുന്നവരാണ്, ഞാനും.പക്ഷെ ഇന്നെനിക്ക് ആ മാറിടമില്ല “- താഹിറ കശ്യപ്

” ലോകത്തെ എല്ലാവരും സ്ത്രീകളുടെ മാറിടത്തെ ആരാധിക്കുന്നവരാണ്, ഞാനും.പക്ഷെ ഇന്നെനിക്ക് ആ മാറിടമില്ല “- താഹിറ കശ്യപ്

ക്യാൻസർ ബാധിച്ചാൽ ജീവിതം തീർന്നു എന്നാണ് മിക്കവരുടെയും ധാരണ. അത്രക്ക് ഭയത്തോടെയാണ് എല്ലാവരും ആ അസുഖത്തെ സമീപിക്കുന്നത്. ഭയമാണ് ക്യാൻസറിന്റെ ആയുധം. എന്നാൽ ഭയപ്പെടാതെ അതിനെ കീഴടക്കിയവറുണ്ട്. ആകൂട്ടത്തിൽ ഒരാളാണ് നടൻ ആയുഷ്മാൻ ഖുറാനയുടെ ഭാര്യ താഹിറ കശ്യപ്.

താന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം പുറത്തിറങ്ങിയ സന്തോഷത്തിലായിരുന്നു താഹിറ. ഇതിനിടെ ഒരു ദിവസം തന്റെ ഒരു സ്തനത്തിന് കനം ഏറിയതായി താഹിറയ്ക്ക് തോന്നി. എന്നാല്‍ ഇത് താഹിറയെ സന്തോഷിപ്പിക്കുകയാണ് ചെയ്തത്. തന്റെ ശരീര ഭാരം വര്‍ധിച്ചല്ലോ എന്നോര്‍ത്ത്. ലോകത്തെ എല്ലാവരും സ്ത്രീകളുടെ മാറിടത്തെ ആരാധിക്കുന്നവരാണ്. ഞാനും അതില്‍ നിന്ന് വ്യത്യസ്തയല്ലെന്നാണ് താഹിറ പറയുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്തനാര്‍ബുദമാണെന്ന് സ്ഥിരീകരിച്ചത്. വലത്തെ മാറിടം അര്‍ബുദത്തിന്റെ ആരംഭഘട്ടത്തിലായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത താഹിറയെ തളര്‍ത്തിയില്ല. ഇതിനെ നേരിടാന്‍ ജീവിതം കൂടുതല്‍ സന്തോഷകരമാക്കാനാണ് ഇവര്‍ തീരുമാനിച്ചത്. വീട്ടില്‍ പോയി കാന്‍സറിനെക്കുറിച്ചോര്‍ത്ത് പേടിക്കുന്നതിന് പകരമായി ഇവര്‍ വൈകുന്നേരം സിനിമയ്ക്ക് പോയി. പിന്നെയാണ് ഓപ്പറേഷന്റെ ഡേറ്റ് ഫിക്സ് ചെയ്യുന്നത്.

അര്‍ബുദം പിടിപെട്ട സ്തനം നീക്കം ചെയ്ത ശേഷം മുന്‍കരുതല്‍ എന്നോണം കീമോതെറാപ്പി ചെയ്തുകൊണ്ടിരിക്കുകയാണ് താഹിറ. രോഗം ജീവിതത്തിന് പുതിയ അര്‍ത്ഥം കൊണ്ടുവന്നു എന്നാണ് താഹിറ പറയുന്നത്. നമ്മുടെ ജീവിതം നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. മതപരമോ മറ്റെന്തെങ്കിലുമോ അയിക്കോട്ടെ. വിശ്വാസം ചികിത്സയെ സഹായിക്കുമെന്നാണ് താഹിറ പറയുന്നു.

thahira kashyap about her breast cancer

Sruthi S :