രാജ്യത്തിൻറെ വീര പുത്രന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകവും

രാജ്യം മുഴുവൻ കണ്ണീരോടെയാണ് ജമ്മു കാശ്മീരിലെ പുൽവാമയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള വാർത്ത കേട്ടത്. ജവാന്മാരുടെ വീരമൃത്യുവിനെക്കുറിച്ചുള്ള വാർത്തയുടെ ഞെട്ടലും വേദനയും ഇതുവരെ മാറിയിട്ടില്ല.

44 സിആർപിഎഫ് ജവാന്മാരാണ് ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്. രാജ്യത്തിനു വേണ്ടി സ്വജീവൻ അർപ്പിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് നാനാതുറകളിൽ പെട്ട ജനങ്ങൾ. ജവാന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് സിനിമാതാരങ്ങളും രംഗത്തുണ്ട്. ആമിർ ഖാൻ, അനുഷ്ക ശർമ്മ തുടങ്ങി നിരവധിയേറെ പേരാണ് പ്രാർത്ഥനകളോടെ ജവാന്മാരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നത്.

“പുൽവാമയിലെ ഭീകരാക്രമണത്തിൽ മരിച്ച സി ആർ പി എഫ് ജവാന്മാരെ കുറിച്ചുള്ള വാർത്ത ഹൃദയം തകരുന്ന വേദനയോടെയാണ് വായിച്ചത്. വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു,” ആമിർ​ഖാൻ ട്വിറ്ററിൽ കുറിച്ചു.

രക്തസാക്ഷികളായ ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് അനുഷ്ക ശർമ്മ, അക്ഷയ് കുമാർ, ഹാൻസിക, അനുപംഖേർ, മാധവൻ, സൂര്യ, നിവിൻ പോളി തുടങ്ങി നിരവധി സിനിമാതാരങ്ങൾ ധീര ജവാന്മാരുർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തു വന്നു.

terror attack condolences -amirkhan,anushka sharma,nivin pauly

HariPriya PB :