രണ്ടുപേർ ഒരുമിച്ച് എങ്ങനെ ഒരേ സ്വപ്‌നം കണ്ടു; സർപ്പദോഷത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ട്..; അനുഭവം വെളിപ്പെടുത്തി സ്വാസിക!

മിനിസ്‌ക്രീനിൽ നിന്നും വളരെ വേഗം ബിഗ് സ്‌ക്രീനിലെത്തി ഇന്ന് മുൻനിര സിനിമാ താരങ്ങളുടെ ഇടയിലും തിളങ്ങുന്ന നടിയാണ് സ്വാസിക . സ്വാസികയുടെ മൂന്ന് ചിത്രങ്ങളാണ് അടുത്തടുത്തായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. സിദ്ധാര്‍ഥ് ഭരതന്റെ ചതുരം എന്ന സിനിമയിലാണ് സ്വാസിക നായികാ വേഷത്തിലെത്തന്നത്.

സിനിമയിലെ 99 ശതമാനം സീനിലും സ്വാസികയുണ്ട്. റോഷൻ നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗ്ലാമറസ് വേഷത്തിൽ എത്തിയ സ്വാസികയും കയ്യടി നേടുന്നുണ്ട്.

ചതുരത്തിന് മുൻപ് കുമാരി എന്ന ചിത്രമാണ് സ്വാസികയുടേതായി പുറത്തിറങ്ങിയ. ഒരു ഫാന്റസി ഗണത്തിൽ പെടുന്ന ചിത്രമാണ് കുമാരി. ഐശ്വര്യ ലക്ഷ്‌മി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിൽ അന്തർജനത്തിന്റെ വേഷത്തിലാണ് സ്വാസിക എത്തിയത്.

Also read;
Also read;

ഇപ്പോഴിതാ, ഫാന്റസി കഥകളോടുള്ള പ്രിയത്തെ കുറിച്ച് പറയുകയാണ് സ്വാസിക . ഒരു പ്രമുഖ മാഗസിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സ്വാസിക ഇക്കാര്യം പറഞ്ഞത്. സർപ്പദോഷത്തിൽ തനിക്കുള്ള വിശ്വാസത്തെ കുറിച്ചുമൊക്കെ നടി സംസാരിക്കുന്നുണ്ട്.

“ഫാന്റസി കഥകളും മുത്തശ്ശി കഥകളുമൊക്കെ ഇഷ്ടമുള്ള ഒരാളാണ് ഞാൻ. പണ്ട് അത്തരം കഥകൾ കേൾക്കാനും അതൊക്കെ ആരോടെങ്കിലും പറയാനുമൊക്കെ ഇഷ്ടമായിരുന്നു. പെട്ടെന്ന് കഥ കേട്ടപ്പോൾ അതാണ് ഓർമ്മ വന്നത്. പിന്നീട് കണ്ടു സംസാരിച്ചു, അങ്ങനെ സിനിമയ്ക്ക് ഓകെ പറയുകയായിരുന്നു. മലയാളത്തിൽ കുറെ നാളായി ഇത്തരത്തിൽ ഒരു സിനിമ വന്നിട്ട് എന്നും സ്വാസിക പറഞ്ഞു.

അതേസമയം, അത്തരം ഫാന്റസി അനുഭവങ്ങൾ സ്വന്തം ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് സ്വാസിക പറയുന്നത്.

‘പ്രേതം എന്നതിൽ ഒന്നും വിശ്വാസമില്ലെങ്കിലും ഒരു നെഗറ്റീവ് സംഭവം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. ഒരിക്കൽ ഞങ്ങൾ കോഴിക്കോട് ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു. എന്റൊപ്പം അമ്മയും ഉണ്ട്. ഞാൻ രാത്രി ഒരു സ്വപ്‌നം കണ്ടു. ഒരു റോസ് കളർ വസ്ത്രം ധരിച്ച് ഷോർട്ട് ഹെയറൊക്കെ ആയിട്ടൊരു സ്ത്രീ എന്റെ കാലിന്റെ അടുത്ത് വന്നിരിക്കുന്നത് ആയിരുന്നു സ്വപ്നം. ഞാൻ ആരോടും പറയാൻ നിന്നില്ല. രാവിലെ എഴുന്നേറ്റു. സാധാരണ പോലെ.

പക്ഷെ ഞാനും അമ്മയും എന്തോ കാര്യം പറഞ്ഞു വന്നപ്പോൾ. അമ്മ പറഞ്ഞു, ഇന്നലെ രാത്രി ഉറങ്ങാൻ പറ്റിയില്ല. ഭയങ്കര ഒരു മോശം സ്വപ്നം കണ്ടു. എന്താണെന്ന് ചോദിച്ചപ്പോൾ, ഒരു റോസ് കളർ വസ്ത്രം ധരിച്ച പെണ്ണ് വന്നു. എന്നിട്ട് എന്റെ കാലിൽ കേറി പിടിച്ചുവെന്ന്. അപ്പോൾ ഞാൻ പറഞ്ഞു, ഇത് തന്നെ ഞാൻ കണ്ടെന്ന്.

Also read;
Also read;

അത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഇനി അത് പ്രേതമാണോ, രണ്ടുപേർ ഒരുമിച്ച് എങ്ങനെ ഒരേ സ്വപ്‌നം കണ്ടു. അതൊന്നും അറിയില്ല. അങ്ങനെ വന്നപ്പോൾ എന്തോ ഒരു നെഗറ്റീവിറ്റി ആ റൂമിൽ ഉണ്ടെന്ന് ഞങ്ങൾക്ക് മനസിലായി. പിറ്റേന്ന് ഞങ്ങൾ ആ റൂം മാറി. എന്നിട്ട് വേറെ ആളുകൾക്ക് കൊടുത്തു. പക്ഷെ അവർക്ക് അങ്ങനെ ഒരു അനുഭവവും ഉണ്ടായില്ല. അതുകൊണ്ട് എന്തോ ഒരു പോസിറ്റീവ് ശക്തി ഉള്ളപോലെ ഒരു നെഗറ്റീവ് ശക്തിയും ഉണ്ടെന്നാണ് കരുതുന്നത്.

‘പിന്നെ ഈ സർപ്പദോഷത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ട്. അങ്ങനെ കുറെ അനുഭവങ്ങൾ ഉണ്ട്. ചിലപ്പോൾ പാമ്പിനെ സ്വപ്‍നം കണ്ടിട്ട് അത് മൈൻഡ് ചെയ്യാതെ വിടുമ്പോൾ കുറെ പ്രശ്‌നങ്ങൾ വരുന്നു. അപകടങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്. ചർമ്മ രോഗം വന്നിട്ടുണ്ട്. ആരോടെങ്കിലും പറയുമ്പോൾ പാമ്പിന്റെ അമ്പലത്തിൽ പോയി നെയ്യും പാലും ഒക്കെ കൊടുക്കാൻ പറയും. അങ്ങനെ ഓരോ പ്രാർത്ഥനകൾ ഒക്കെ നടത്തുമ്പോൾ അത് മാറുന്നതായും തോന്നിയിട്ടുണ്ട്,’ സ്വാസിക പറഞ്ഞു.

about swasika

Safana Safu :