ബാല്യത്തിന്റെ കഥയുമായി ‘സ്വര്‍ണമത്സ്യങ്ങള്‍’ തീയേറ്ററുകളിലേക്ക്

മലയാളത്തിന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർണ്ണ മൽസ്യങ്ങൾ. ചിത്രം ഒരുകൂട്ടം ബാല്യങ്ങളുടെ കഥയാണ് പറയുന്നത്. ഫെബ്രുവരി 22ന് സ്വർണ്ണ മൽസ്യങ്ങൾ റിലീസാകും.

ബാല്യത്തിന്റെ ആര്‍പ്പുവിളികളും ആഘോഷങ്ങളുമാണ് സിനിമയുടെ പ്രമേയം. ബാല്യം ആഘോഷമാക്കുന്ന ഒരു കൂട്ടം സ്വര്‍ണമത്സ്യങ്ങളുടെ കഥ പറയുന്ന സിനിമയിൽ പുതുമുഖങ്ങളാണ് അണി നിരക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ജി എസ് പ്രദീപ് ഒരുക്കുമ്പോള്‍ വിവ ഇന്‍ എന്‍ പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ഉത്തങ്ങ് ഹിതേന്ദ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത ക്യാമറ മാന്‍ അഴഗപ്പനാണ് ചായാഗ്രഹണം നിർവഹിക്കുന്നത്.

ഫെബ്രുവരി 22ന് വെള്ളിയാഴ്ച റീലീസ് ചെയ്യുന്ന ‘സ്വര്‍ണ്ണ മത്സ്യങ്ങള്‍’ ക്കു വേണ്ടി ഗായകന്‍ പി. ജയചന്ദ്രന്‍ പാടിയ ഭാവഗീതം ഹിറ്റ് ലിസ്റ്റിലെത്തിയിരുന്നു.

swarna malsyangal is about childhood

HariPriya PB :