പ്രമുഖ ചാനൽ സീരിയൽ നടി അഴിക്കുള്ളിലായായതു ശിഷ്യന്റെ ആഭിചാരം ഫലിക്കാതെ വന്നപ്പോൾ ! ശക്തി ചോർന്നത് തിരിച്ചറിഞ്ഞതോടെ ഗുരുവിനെ കൊന്ന് അനീഷിന്റെ പ്രതികാരം !!

പ്രമുഖ ചാനൽ സീരിയൽ നടി അഴിക്കുള്ളിലായായതു ശിഷ്യന്റെ ആഭിചാരം ഫലിക്കാതെ വന്നപ്പോൾ ! ശക്തി ചോർന്നത് തിരിച്ചറിഞ്ഞതോടെ ഗുരുവിനെ കൊന്ന് അനീഷിന്റെ പ്രതികാരം !!

സാമ്പത്തിക അഭിവൃദ്ധിക്കായി കള്ളനോട്ടടി നടത്തി ജയിലിലായ സീരിയൽ നടിയും കുടുംബവും കമ്പകക്കാനത്തെ കൊലപാതകത്തിലെ മുഖ്യ പ്രതി അനീഷിന്റെ നിർദ്ദേശത്തിലാണ് പ്രവർത്തിച്ചിരുന്നത്. മന്ത്രവാദത്തിലൂടെ നിധി കണ്ടെത്താമെന്ന പ്രതീക്ഷയും നടി സൂര്യയുടെ കുടുംബത്തിന് ഉണ്ടായിരുന്നു . കള്ളനോട്ട് അടി തുടരുന്നതിനിടെ നിധിയുടെ പ്രതീക്ഷ സീരിയൽ നടിയുടെ കുടുംബത്തിന് നൽകിയത് അനീഷായിരുന്നു. പിന്നാലെ ഗുരുനാഥൻ കൃഷ്ണനെ എത്തിച്ച് പൂജ തുടങ്ങി. ഇതോടെ കള്ളനോട്ടിൽ കുടുംബത്തിന് അഭിവൃദ്ധിയുണ്ടായി. പിന്നീട് അനീഷ് തന്നെ മന്ത്രവാദം ഏറ്റെടുത്തു. ഈ കുടുംബത്തെ രക്ഷിക്കാനുള്ള പൂജകളും തുടങ്ങി. ഇത് പക്ഷേ ഫലം കണ്ടില്ല. സീരിയൽ നടിയും കുടുംബവും അഴിക്കുള്ളിലായി. ഇതോടെയാണ് തന്റെ മന്ത്രവാദ ശക്തി ചോർന്നതായി അനീഷ് തിരിച്ചറിഞ്ഞത്.

300 മൂർത്തികളുടെ ശക്തിയുള്ള ഗുരു കൃഷ്ണൻ തന്റെ ശക്തി ചോർത്തിയെന്ന് മനസ്സിലാക്കുകയും ചെയ്തു.രമാദേവിയേയും കുടുംബത്തേയും കള്ളനോട്ട് സംഘവുമായി ബന്ധപ്പെടുത്തിയതു വീടുകളിൽ പ്രാർത്ഥനയും പൂജയും നടത്തുന്ന വയനാട് സ്വദേശിയെന്നു പൊലീസ് കണ്ടെത്തി. സിനിമാ, സീരിയൽ മേഖലകളിൽ സ്വാമി എന്നറിയപ്പെടുന്ന ഇയാൾ സീരിയൽ നടിയുടെ വീട്ടിൽ പൂജ നടത്തിയിരുന്നു. നല്ല സാമ്പത്തിക ഭദ്രതയുണ്ടായിരുന്ന കുടുംബമായിരുന്നു രമാദേവിയുടേതെന്നു പൊലീസ് പറഞ്ഞു. പലിശയ്ക്കു പണം നൽകിയിരുന്ന ഇവർ വ്യാപാരികൾക്കും മറ്റും ലക്ഷക്കണക്കിനു രൂപ വായ്പ നൽകിയിരുന്നു. പലിശ, പണമിടപാടു സ്ഥാപനങ്ങൾക്കു നിയന്ത്രണം വന്നപ്പോൾ പലർക്കും കൊടുത്ത പണം തിരികെ ലഭിക്കാതെ വന്നു. തുടർന്ന് പണമുണ്ടാക്കാനായി നടത്തിയ റൈസ് പുള്ളർ ഇടപാടിൽ ഒരുകോടി രൂപ നഷ്ടപ്പെടുകയും ചെയ്തു. ഇവർക്കൊപ്പം അറസ്റ്റിലായ ലിയോയ്ക്ക് റൈസ് പുള്ളർ, നാഗമാണിക്യം തുടങ്ങിയവയുടെ ഇടപാടുകളുമായി ബന്ധമുണ്ടായിരുന്നു. ലിയോ വഴിയാണ് അനീഷ് കുടുംബവുമായി അടുത്തത്.

കള്ളനോട്ട് കേസിൽ നേരത്തെ പിടിയിലായ സീരിയൽ നടിയും അമ്മയും സഹോദരിയും വിയ്യൂർ ജയിലിലാണ്. കൊല്ലപ്പെട്ട കൃഷ്ണനും ഈ സംഘവുമായി ബന്ധമുണ്ടായിരുന്നു. സീരിയൽ നടിയുടെ വീട്ടിൽ പൂജകൾ ചെയ്തിരുന്നത് കൃഷ്ണനും അനീഷും ചേർന്നാണ്. കള്ളനോട്ട് ഇടപാടിലൂടെ സാമ്പത്തിക നില പഴയത് പോലെ ആകുമെന്ന ഉപദേശത്തെ തുടർന്നാണ് സീരിയൽ നടിയും കുടുംബവും കള്ളനോട്ട് റാക്കറ്റിന്റെ ഭാഗമാകുന്നത്. ഇത് കൃഷ്ണന്റെ ഉപദേശ പ്രകാരമാണെന്നാണ് സൂചന. കഴിഞ്ഞ മാസം മൂന്നിനാണ് സീരിയൽ നടി സൂര്യ ശശി കുമാറും അമ്മ രമാദേവിയും സഹോദരി ശ്രുതിയും പിടിയിലായത്.

സാമ്പത്തികമായി പൂർണ തകർച്ചയുടെ വക്കിൽ നിൽക്കുമ്പോഴാണ് പൂജയും മന്ത്രവാദവും നടത്താൻ അനീഷ് ഗുരു കൃഷ്ണനുമൊത്ത് എത്തുന്നത്. കള്ളനോട്ടടിയുമായി ബന്ധപ്പെട്ട അനീഷിന്റെ സുഹൃത്തുക്കളെല്ലാം ഇപ്പോൾ ജയിലിലാണ് . കൃഷ്ണന്റെ മന്ത്രവാദം പൊളിഞ്ഞതാണ് ഇവർ ജയിലിലാകാനുള്ള കാരണമെന്ന സംശയവും അനീഷിനുണ്ടായിരുന്നു. ഇതും കൃഷ്ണന്റെ കൊലയ്ക്കുള്ള മാനിസകാവസ്ഥ അനീഷിലുണ്ടാക്കി.

കമ്പകക്കാനം കൃഷ്ണന്റെ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ അനീഷിന് ഒളിവിൽ കഴിയാൻ എല്ലാ സഹായവും ചെയ്തു കൊടുക്കുത്തും ഈ കള്ളനോട്ട് സംഘത്തിലെ കണ്ണികകളായിരുന്നു.

surya sivakumar fake currency case and kambakakanam murder

Sruthi S :