പിറന്നാൾ നിറവിൽ നടിപ്പിന് നായകൻ ; ആശംസകളുമായി സിനിമാ ലോകവും ആരാധകരും

തമിഴകത്തിന്റെ പ്രിയ താരമായ നടിപ്പിന് നായകൻ സൂര്യക്ക് ഇന്ന് നാല്പത്തിനാലാം പിറന്നാൾ . പിറന്നാളിന്റെ നിറവിലാണ് തരാം ഇന്ന് . താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് സിനിമ ലോകവും ആരാധകരും രംഗത്ത് വന്നിരിക്കുകയാണ്. തമിഴിൽ കൂടാതെ കേരളക്കരയിലും താരത്തിന് ഒട്ടേറെ ആരാധകരാണുള്ളത് . നിരവധിപേരാണ് സൂര്യക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. സൂര്യയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി കാപ്പന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സൂര്യയ്‌ക്കൊപ്പം മോഹന്‍ലാല്‍, ആര്യ, സയേഷ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. നേരത്തെ ചിത്രത്തിൽ മോഹൻലാലിനൊപ്പമുള്ള സൂര്യയുടെ ചിത്രം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു . വൻ വരവേൽപ്പാണ് ഫോട്ടോയ്ക്ക് ആരാധകർ നൽകിയത്.

1975 ചെന്നൈയിലാണ് സൂര്യയുടെ ജനനം. തമിഴ് നടന്‍ ശിവകുമാറിന്റെയും ഭാര്യ ലക്ഷ്മിയുടെയും മൂത്തമകനാണ് സൂര്യ. പദ്മ സേശദ്രി ബാല ഭവന്‍ സ്‌കൂള്‍, ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ശേഷം അദ്ദേഹം ലയോള കോളേജില്‍ നിന്ന് ബി.കോം ബിരുദം നേടി. സൂര്യക്ക് രണ്ട് സഹോദരങ്ങള്‍ ഉണ്ട്. അതില്‍ സഹോദരന്‍ കാര്‍ത്തി പ്രശസ്ത ചലച്ചിത്ര താരമാണ്. സഹോദരി വൃന്ദ പിന്നണി ഗാനരംഗത്ത് പ്രവര്‍ത്തിക്കുന്നു.

1997 ലാണ് സൂര്യ ആദ്യമായി അഭിനയിക്കുന്നത്. നേര്‍ക്ക് നേര്‍ എന്ന ചിത്രത്തില്‍ നടന്‍ വിജയിനോടൊപ്പം അഭിനയിച്ചത് വൻ വിജയമായിരുന്നു. 2001 ലെ ഫ്രണ്ട്‌സ് എന്ന ചിത്രവും ശ്രദ്ധേയമായ ഒന്നായിരുന്നു. നന്ദ, പിതാമകന്‍, ആറ്, പേരഴകന്‍, ഗജിനി, കാക്ക കാക്ക, ആയുത എഴുത്ത്, വാരണം ആയിരം, സിങ്കം തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയ ചിത്രങ്ങള്‍. മൂന്ന് തവണ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള പുരസ്‌കാരങ്ങള്‍ അദ്ദേഹം സ്വന്തമാക്കി.

കാക്ക കാക്ക എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പ്രശസ്ത നടി ജ്യോതികയുമായി അദ്ദേഹം പ്രണയത്തിലായി. നന്ദയിലെ സൂര്യയുടെ പ്രകടനം കണ്ട ജ്യോതിക സംവിധായകന്‍ ഗൗതം മേനോനോട് സൂര്യയുടെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. അതിനു മുന്‍പും ഇരുവരും സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കാക്ക കാക്കയാണ് ഇരുവരുടെയും ജീവിതത്തില്‍ വഴിത്തിരിവായി മാറിയത് . സൂര്യയ്ക്കും ജ്യോതികയ്ക്കും പുറമെ ഭൂമിക ചൗള പ്രധാന വേഷത്തിലെത്തിയ സില്ലന് ഒരു കാതല്‍ എന്ന ചിത്രത്തിന് ശേഷം ഇരുവരും വിവാഹിതരായി. വിവാഹത്തിന് ശേഷം ജ്യോതിക സിനിമയില്‍ നിന്ന്നീണ്ട ഇടവേള എടുത്തിരുന്നു . പിന്നീട് സൂര്യ നിര്‍മിച്ച് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 36 വയതിനിലേ എന്ന സിനിമയിലൂടെയായിരുന്നു ജ്യോതിക അഭിനയ രംഗത്ത് മടങ്ങിയെത്തിയത്. ദിയ, ദേവ് എന്നിവരാണ് സൂര്യയുടെയും ജ്യോതികയുടെയും മക്കള്‍.

surya- birthday- 44th- film industry and fans wishes

Noora T Noora T :