സ്ഥിരമായി ഇടി കൊള്ളുന്ന ആളായിരുന്നു ഞാൻ, എന്തിനാണെന്ന് പോലും അറിയില്ല. കൊണ്ടുപോകും, കുറേ ഇടി തരും, ഷെയ്ൻ നിഗത്തെ പോലുള്ളവർ ഒഴിച്ച് ബാക്കി എല്ലാവരും തല്ലിയിട്ടുണ്ട്; സുരേഷ് കൃഷ്ണ

മലയാളികൾക്കേറെ സുപരിചതിനാണ് സുരേഷ് കൃഷ്ണ. 24 വർഷത്തെ അഭിനയ ജീവിതത്തിൽ പലതരം ഉയർച്ച താഴ്ചകൾ സുരേഷ് കൃഷ്ണ അനുഭവിച്ചു. സീരിയലിലൂടെ സിനിമയിലേക്ക് ചേക്കേറിയ സുരേഷ് കൃഷ്ണ വില്ലൻ വേഷങ്ങളിലൂടെയാണ് തിളങ്ങിയത്. 2000ൽ പുറത്തിറങ്ങിയ വിനയൻ ചിത്രം കരുമാടിക്കുട്ടനിലൂടെയാണ് മലയാള സിനിമയിലേക്ക് സുരേഷ് കൃഷ്ണ എത്തുന്നത്.

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരം ഇപ്പോൾ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഒരു മാധ്യമത്തോട് സംസാരിക്കുകയാണ് താരം. ഇനി വില്ലൻ ആകാനും ഇടികൊള്ളാനും വയ്യെന്ന് പറയുകയാണ് താരം.

സ്ഥിരമായി സിനിമയിൽ ഇടി കൊള്ളുന്ന ആളായിരുന്നു. എന്തിനാണെന്ന് പോലും അറിയില്ല. കൊണ്ടുപോകും, കുറേ ഇടി തരും. സച്ചിക്ക് ഈ കഥകളൊക്കെ അറിയാമായിരുന്നു. അതൊക്കെയാണ് നമ്മൾ ചേട്ടായീസിൽ കാണിച്ചിരിക്കുന്നത്. സിനിമയിൽ കുറച്ചു കാലം വെറുതെ ഇടിവാങ്ങൽ ആയിരുന്നു. എന്തിനായിരുന്നു ആ ഇടി എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അതിനുശേഷം കുറച്ചു നല്ല വേഷങ്ങൾ ലഭിച്ചു.

ഞാൻ വിജയരാഘവൻ ചേട്ടനോടൊക്കെ തമാശയ്‌ക്ക് പറയുമായിരുന്നു. വിജയരാഘവനും രാജൻ പി ദേവുമെല്ലാം ആയിരിക്കും അച്ഛൻ വേഷങ്ങൾ ചെയ്യുന്നത്. കൈ കുഴഞ്ഞതും ചൊടി കോടിയതുമൊക്കെയായ വേഷങ്ങളൊക്കെയാണ് അവരുടേത്. എന്നിട്ട് വെറുതെ പോയി കുറെ ഡയലോഗ് അടിക്കും.

അവർ പറയുന്നതിന്റെ ഇടി കിട്ടാൻ പോകുന്നത് എനിക്കാണ്. അത്തരം വേഷങ്ങളിൽ നിന്നെല്ലാം കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. കുറച്ച് കോമഡി കലർന്ന വേഷങ്ങൾ ചെയ്തു. ഇനിയിപ്പോൾ തല്ലു കൊള്ളാൻ ഒന്നും വയ്യ. അടുത്തകാലത്ത് വന്ന ഷെയ്ൻ നിഗത്തെ പോലുള്ളവർ ഒഴിച്ച് ബാക്കി എല്ലാവരും തല്ലിയിട്ടുണ്ട് എന്നും സുരേഷ് കൃഷ്ണ പറഞ്ഞു.

2012ലെ ചേട്ടായീസ് എന്ന സിനിമക്ക് ശേഷമാണ് സുരേഷ് കൃഷ്ണയുടെ കോമഡി വേഷങ്ങൾ മലയാളികൾ ആസ്വദിച്ച് തുടങ്ങുന്നത്.

സ്ഥിരമായി വില്ലൻ വേഷങ്ങൾ ചെയ്തൊരാൾ പിന്നീട് ചെയ്യുന്നത് ഹണി ബീ, അനാർക്കലി, ഷെർലക് ടോംസ്, ഡ്രൈവിം​ഗ് ലൈസൻസ് എന്നീ സിനിമകളിൽ. ഇതെല്ലാം സുരേഷ് കൃഷ്ണയുടെ മികച്ച കോമഡി വേഷങ്ങളായിരുന്നു. നടികർ എന്ന ചിത്രമാണ് സുരേഷ് കൃഷ്ണയുടെ അവസാനം ഇറങ്ങിയ സിനിമ.

Vijayasree Vijayasree :