മമ്മൂക്കയുടെ വില്ലനായിട്ടാണ് ഞാൻ അഭിനയിച്ചത്. എന്നിട്ട് പോലും എനിക്കൊരു അവാർഡ് തരാഞ്ഞതിൽ വിഷമമുണ്ട് – സുരാജ് വെഞ്ഞാറമൂട്

മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ് സുരാജ് വെഞ്ഞാറമൂട്. ഒട്ടേറെ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ചട്ടമ്പിനാട് എന്ന സിനിമയിലെ ദശമൂലം ആണ് ഏറ്റവും ഹിറ്റായത്. ട്രോളന്മാരാണ് ആ കഥാപാത്രത്തെ ഹിറ്റാക്കിയത്.

താൻ ഒരു കിടിലൻ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടും എന്തു കൊണ്ടാണ് തനിക്ക് അവാർഡ് തരാഞ്ഞതെന്ന് പരസ്യമായി ചോദിച്ച് നടൻ സുരാജ് വെഞ്ഞാറമ്മൂട്. വനിതാ ഫിലിം ആവാർഡ്സ് 2019 വേദിയിൽ വച്ച് മികച്ച വില്ലനുള്ള പുരസ്കാരം സണ്ണി വെയ്ന് സമ്മാനിച്ചതിനു പിന്നാലെയാണ് സുരാജ് പരസ്യമായി തമാശരൂപേണ തന്റെ പരിഭവം വ്യക്തമാക്കിയത്. 

‘സണ്ണിക്ക് ഒരു അവാർഡ് കൊടുക്കാൻ സാധിച്ചതിൽ എനിക്ക് സന്തോഷമാണ്. അദ്ദേഹത്തിന് അവാർഡ് ലഭിച്ചതിലും എനിക്ക് സന്തോഷമാണ്. പക്ഷേ ചെറിയൊരു വിഷമം എന്നു പറയുന്നത് ഞാൻ ഒരു കിടിലൻ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിട്ട് എനിക്ക് ആരും അവാർഡ് തന്നില്ല. മമ്മൂക്കയുടെ വില്ലനായിട്ടാണ് ഞാൻ അഭിനയിച്ചത്. എന്നിട്ടും അവാർഡ് തരാത്തതിൽ എനിക്ക് വിഷമമുണ്ട്. ആരും ശ്രദ്ധിച്ചു പോലുമില്ല.’ സുരാജ് പറഞ്ഞു. 


ഏതു സിനിമയാണെന്ന അവതാരകയുടെ ചോദ്യത്തിന് അതൊന്നും ആരു ചോദിക്കേണ്ട പുള്ളി കോമഡി നടനായതു കൊണ്ട് എല്ലാരും പുള്ളിയെ ഒഴിവാക്കിയതല്ലേ എന്ന് രമേഷ് പിഷാരടി ചോദിച്ചു. ഏതു ഫിലിം ആണെന്നുള്ളത് ആളുകൾ കയ്യടിക്കുമ്പോൾ മനസ്സിലാകുമെന്ന് പറഞ്ഞ രമേഷ് പിഷാരടി എല്ലാവരും സ്ക്രീനിലേക്ക് നോക്കാനും ആവശ്യപ്പെട്ടു. സ്ക്രീനിൽ ചട്ടമ്പിനാട് സിനിമയിലെ ദശമൂലം ദാമു എന്ന കഥാപാത്രത്തിന്റെ അവതരണരംഗമാണ് കാണിച്ചത്. വലിയ കയ്യടിയോടെയാണ് ആളുകൾ രംഗത്തെ വരവേറ്റത്. അർഹതയ്ക്കുള്ള അംഗീകാരം അന്നു കിട്ടിയില്ല സുരാജേട്ടാ എന്നു പറഞ്ഞ് രമേഷ് സുരാജിനെ പിന്നീട് ആശ്വസിപ്പിച്ചു.

suraj venjaramood about dashamoolam dhamu


Sruthi S :