ചേച്ചി സ്റ്റൂളിന്റെ മേളിലാണോ കയറി നിൽക്കുന്നതെന്ന് ആരാധകൻ ; മറുപടിയുമായി സുപ്രിയ മേനോൻ !

സമൂഹ മാധ്യമങ്ങളിൽ എപ്പോളും സജീവമാണ് പൃഥ്വിരാജ് .. അതിനൊപ്പം തന്നെയുണ്ട് ഭാര്യ സുപ്രിയയും . ഇരുവരും പരസ്പരം കമന്റുകൾ ഇട്ടും പ്രോത്സാഹിപ്പിച്ചും കളിയാക്കിയുമൊക്കെ എപ്പോളും സജീവമാണ്. പ്രിത്വിരാജിന്റെ ഏറ്റവും പുതിയ പുറത്തിറങ്ങിയ ചിത്രമാണ് നയൻ . ചിത്രം നിർമിച്ചിരിക്കുന്നത് ഭാര്യ സുപ്രിയ മേനോനാണ്.

പ്രണയിച്ച് വിവാഹിതനായ പ്രിത്വിരാജിന്റെ ഏറ്റവും വലിയ പിന്തുണയാണ് ഭാര്യ സുപ്രിയ. ഇരുവരുടെയും ഐക്യവും സ്നേഹവും പരസ്പര ബഹുമാനവും എപ്പോളും ആരാധകർ ചർച്ച ചെയ്യാറുണ്ട്. നയന് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങിന്ന അടുത്ത ചിത്രത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ് സുപ്രിയ. ആട് ജീവിതത്തിന്റെ തിരക്കിലേക്ക് പ്രിത്വിയും ചേക്കേറി കഴിഞ്ഞു.

അതിനിടെ കിട്ടിയ സമയത്ത് ഭാര്യക്കൊപ്പം ആടു ജീവിതത്തിലെ ലുക്കിൽ വനിതയുടെ കവർ ചിത്രമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ് . പ്രിത്വിരാജിനെ അപേക്ഷിച്ച് സുപ്രിയ മേനോന് ഉയരം കുറവാണ് . വിവാഹ ചിത്രങ്ങളും ഹണിമൂൺ ചിത്രങ്ങളിലുമെല്ലാം സുപ്രിയ നേരിട്ട പ്രധാന പ്രശനം ഉയര വെത്യാസമായിരുന്നു.

എന്നാൽ വനിതയുടെ കവർ ചിത്രത്തിൽ ഈ വ്യത്യാസം തീരെ ഇല്ല. ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രം സുപ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചിട്ടുമുണ്ട്. സുപ്രിയ മെലിഞ്ഞു കൂടുതൽ സുന്ദരിയായി ,എന്നാണ് കൂടുതൽ കമന്റുകളും . എന്നാൽ ഒരു വിരുതൻ മറ്റൊരു കാര്യം കണ്ടു പിടിച്ചു. സുപ്രിയ ചേച്ചി സ്ടൂളിലാണോ കയറി നില്കുന്നത് എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത് .

അതിനു സുപ്രിയ മറുപടി നൽകുകയും ചെയ്തു . എങ്ങനെ മനസിലായി എന്നാണ് സുപ്രിയ ആരാധകനോട് ചോദിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ ആരാധകന്റെ ചോദ്യവും സുപ്രിയയുടെ മറുപടിയും ഏറ്റെടുത്തിരിക്കുകയാണ്.

പൃഥ്വിരാജും സുപ്രിയയും നില്‍ക്കുന്ന പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഇതിലും വൈറലായിരിക്കുന്നത് ചിത്രത്തിന് താഴെ വന്ന ഒരു ആരാധകന്റെ കമന്റും അതിന് സുപ്രിയ കൊടുത്ത മറുപടിയുമാണ്.

‘സുപ്രിയ ചേച്ചി സ്റ്റൂളില്‍ കയറി ആണോ നില്‍ക്കുന്നത്’ എന്നായിരുന്നു ഒരു ആരാധകന്റെ സംശയം. ഉടന്‍ തന്നെ മറുപടിയുമായി സുപ്രിയ രംഗത്തെത്തുകയും ചെയ്തു. ‘അയ്യോ, എങ്ങനെ മനസ്സിലായി’ എന്ന് സുപ്രിയ തിരിച്ചു ചോദിച്ചും. സുപ്രിയയുടെ രസികന്‍ റിയാക്ഷന്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. നേരത്തെയും കമന്റു ബോക്‌സിലെത്തി രസികന്‍ കമന്റുകളിലൂടെ പൃഥ്വിയും സുപ്രിയയും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

supriya menon replied to fan’s comment

Sruthi S :