വൈശാലി ഇറങ്ങിയിട്ട് മുപ്പത് വർഷം തികയുന്നു; സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ ക്കുറിച്ച് വെളിപ്പെടുത്തി സുപർണ്ണ!

എം.ടി. വാസുദേവൻനായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി ഭരതൻ സംവിധാനം ചെയ്ത വൈശാലി ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്. ചിത്രം ഇറങ്ങിയിട്ട് 30 വര്‍ഷം കഴിയുകയാണ് . ഇപ്പോൾ ഇതാ നടി സുപര്‍ണാ ആനന്ദ് ഒരു തുറന്ന് പറച്ചിൽ നടത്തിരിയിക്കുകയാണ്. തന്റെ കാലത്തും മലയാളസിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു. ഈ കാലത്ത് പൊട്ടിവീണതല്ല കാസ്റ്റിംഗ് കൗച്ച്. ഇത് ഏറെ സങ്കടകരമായ ഒന്നാണ് . ഇന്നലത്തെ കാലത്ത് സിനിമ പുരുഷ കേന്ദ്രീകൃതമാണ് . സിനിമയിലെ വനിതാകൂട്ടായമകളെ സ്വാഗതം ചെയ്യുന്നതെന്നും സുപർണ്ണ പറയുന്നു .

പല താരങ്ങളും സിനിമാ ലോകത്ത് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ്. മലയാള സിനിമാ ചരിത്രത്തെ മാറ്റിമറിച്ച സിനിമ കൂടിയായിരുന്നു വൈശാലി.1988ല്‍ പുരാതന കഥയെ ആസ്പദമാക്കിയാണ് വൈശാലി നിര്‍മ്മിച്ചത്. മഹാഭാരതത്തിലെ ഉപകഥകളിലെ വൈശാലി എന്ന അപ്രധാന കഥാപാത്രത്തെ ഇത്രയും ശക്തമായും ഭംഗിയായും അവതരിപ്പിച്ച മറ്റൊരു സിനിമ മലയാളത്തിന് ഇന്നും അവകാശപ്പെടാനില്ല. ഒരു ടെക്‌നോളജിയും ഇല്ലാത്ത കാലത്ത് 30 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ചിത്രം കൂടിയായിരുന്നു.

കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട പശ്ചാത്തലത്തിലായിരുന്നു പലരുടെയും വെളിപ്പെടുത്തലുകള്‍. കാസ്റ്റിങ് കൗച്ചിന് പുറമെ സിനിമയിലെ പലരില്‍ നിന്നും ഉണ്ടായ ദുരനുഭവങ്ങളെ കുറിച്ച് നായികമാര്‍ തന്നെ തുറന്നു പറഞ്ഞിരുന്നു .

അതെ സമയം മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തനിയ്ക്ക് താല്പര്യമുണ്ടെന്നും. തനിയ്ക്ക് അനു യോജ്യമായ കഥാപാത്രങ്ങൾ വന്നാൽ തീർച്ചയായും അഭിനയിക്കുമെന്നും താരം പറഞ്ഞു . സിനിമ പുറത്തിറങ്ങി 30 വര്‍ഷത്തിന് ശേഷവും മലയാളികളുടെ ഇഷ്ട്ട നായികമാരിൽ ഒരാൾ തന്നെയാണ് സുപർണ്ണ.

Suparnna actress

Noora T Noora T :