വൈശാലി ഇറങ്ങിയിട്ട് 30 വര്‍ഷം പിന്നിട്ടു;ഇപ്പോഴും മലയാള സിനിമയിൽ മാറ്റങ്ങൾ സംഭവിച്ചിട്ടില്ലെന്ന് നടി സുപര്‍ണ ആനന്ദ്!

മലയാളത്തിൽ ഒരിക്കലും മറക്കാനാവാത്ത മനോഹരമായ ചിത്രമായിരുന്നു വൈശാലി.ഇപ്പോൾ ചിത്രം ഇറങ്ങിയിട്ട് 30 വര്ഷം കഴിഞ്ഞിരിക്കുകയാണ്.ഇന്നും മലയാളികൾ ഏറെ ഇഷ്ട്ടപെടുന്ന ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് ഇന്നും വൈശാലി.ഇപ്പോൾ വര്ഷങ്ങള്ക്കു ശേഷം താരം മലയാള സിനിമയെ കുറിച്ച് പറയുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മലയാള സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ലെന്ന് പ്രശസ്ത നടി സുപര്‍ണ ആനന്ദ് .

കേരളപ്പിറവി വാരത്തിൽ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ചലച്ചിത്ര അക്കാദമിയും സംയുക്തമായി മൈത്രി – സ്മൃതി വിദ്യാർത്ഥി കൂട്ടായ്മകളുടെ സഹകരണത്തോടെ കേരള ഹൗസില്‍ സംഘടിപ്പിച്ച ചലച്ചിത്രോത്സവത്തിൽ മലയാള സിനിമയിലെ മാറുന്ന നായകസങ്കല്പം എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു താരം. താന്‍ അഭിനയിച്ച വൈശാലി സിനിമ പുറത്തിറങ്ങിയിട്ട് 30 വര്‍ഷം പിന്നിട്ടു, ഇപ്പോഴും മലയാള സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ലെന്ന് പ്രശസ്ത നടി സുപര്‍ണ ആനന്ദ് പറഞ്ഞു.

വനിതാ സിനിമാ പ്രവർത്തകർക്കും പുതിയ ട്രെൻഡുകൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രമുഖ ചലച്ചിത്രതാരം അനുമോൾ. വനിതാ കേന്ദ്രീകൃത സിനിമകള്‍ കാണാന്‍ ആളെ കിട്ടുന്നില്ലെന്നത് യാഥാർത്ഥ്യമാണെന്നും നടി പറഞ്ഞു. സിനിമ ഇന്‍ഡസ്ട്രി നിലനില്‍ക്കണമെങ്കില്‍ വാണിജ്യ സിനിമയും വേണം. എന്നാല്‍, സാമൂഹിക പ്രതിബന്ധതയുള്ള നല്ല സിനിമകള്‍ ആവശ്യപ്പെടുന്ന പ്രേക്ഷകരെ വളർത്തിയെടുക്കാൻ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ആളുകള്‍ ചോദ്യം ചെയ്ത് തുടങ്ങിയാല്‍ നല്ല സിനിമകള്‍ വരും. സ്ത്രീകള്‍ ലീഡ് ചെയ്യുന്ന സിനിമകള്‍ കാണാന്‍ പ്രേക്ഷകരെ കിട്ടുന്നില്ല, ഇത്തരം സിനിമകള്‍ കൊണ്ടുവരണമെന്ന് പ്രേക്ഷകര്‍ ആവശ്യപ്പെട്ടാല്‍ ഈ അവസ്ഥ മാറുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നല്ല കഥകൾ ഉണ്ടായാലും തിയേറ്ററുകള്‍ എടുക്കുന്നില്ലെന്നും ആരോപണമുണ്ട്. എന്നാല്‍, നല്ല സിനിമകള്‍ പ്രദര്‍ശിപ്പിച്ചാല്‍ ആളുകള്‍ വരുന്നില്ലെന്നാണ് തീയേറ്റര്‍ ഉടമകളുടെ പരാതി. മലയാള സിനിമ മേഖലയില്‍ മാറ്റങ്ങളുടെ കാലമാണെന്നും അവർ പറഞ്ഞു.

സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ അവശ്യഘട്ടങ്ങളിൽ ജൂറി തീരുമാനം പുനപരിശോധിക്കാൻ ചലച്ചിത്ര അക്കാദമിക്ക് അധികാരം നൽകുന്ന വിധത്തിൽ നിയമാവലിയിൽ മാറ്റമുണ്ടാകണമെന്ന് ആളൊരുക്കത്തിന്റെ സംവിധായകൻ വി.സി. അഭിലാഷ്. വ്യക്തമാക്കി. ആളൊരുക്കം സിനിമ കഴിഞ്ഞ ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിക്കാതിരുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെ കുറിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ചലച്ചിത്ര അക്കാദമിയും സംയുക്തമായി കേരള ഹൗസിൽ സംഘടിപ്പിച്ച ചലച്ചിത്ര മേളയിൽ മീറ്റ് ദ ഡയറക്ടർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ താൻ വിമർശിക്കുന്നത് അക്കാദമിയെ അല്ലെന്നും എന്നാൽ അന്തിമമായ ചില ജൂറി തീരുമാനങ്ങളോട് വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി അല്ല, ജൂറിയാണ് തീരുമാനം എടുക്കുന്നത്. അക്കാദമിയ്ക്ക് അതിൽ ഇടപെടാൻ കഴിയില്ല. എന്നാൽ

അവശ്യഘട്ടങ്ങളിൽ ജൂറി തീരുമാനം പുനപരിശോധിക്കാൻ ചലച്ചിത്ര അക്കാദമിക്ക് അധികാരമുണ്ടാകണം. തിരക്കിട്ടെഴുതിയ തിരക്കഥയാണ് ആളൊരുക്കത്തിന്റെ തെന്നും തിരക്കഥ15 ദിവസം കൊണ്ടാണ് പൂർത്തിയായതെന്നും അദ്ദേഹം പറഞ്ഞു. ഓട്ടൻതുളളൽ കലാകാരനെ ഓർമ്മിപ്പിക്കുന്ന. ശരീര ഭാഷയാണ് തന്നെ ഇന്ദ്രൻസിലേയ്ക്ക് എത്തിച്ചത്. – അഭിലാഷ് കൂട്ടിച്ചേർത്തു.

suparna anand talk about malayalam film

Noora T Noora T :