ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല ! കിടിലൻ നൃത്തവുമായി സണ്ണി ലിയോൺ ; മധുരരാജയിലെ ആ ഗാനമെത്തി!!!

പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന മധുരരാജായിലെ വീഡിയോ സോങ് യൂട്യൂബിൽ റിലീസ് ആയി. സണ്ണി ലിയോണിന്റെ കിടിലൻ നൃത്തം കൊണ്ട് ആരാധകരെ ആകാംഷയുടെ മുൾമുനയിലെത്തിച്ച ഗാനം റീലിസ് ചെയ്ത സന്തോഷത്തിലാണ് ഇപ്പോൾ എല്ലാവരും.

മധുരരാജ റിലീസിന് മുന്നേ ഏറെ ചർച്ചയായിരുന്നു സണ്ണി ലിയോണിന്റ വരവ്.ആദ്യമായി സണ്ണി ലിയോൺ മലയാളത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും.

വൈശാഖിന്റെ സംവിധാനത്തിലൊരുങ്ങി മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ മധുരരാജാ 50 കോടിയും കഴിഞ്ഞ് ബോക്സ് ഓഫീസിൽ കുതിക്കുകയാണ്.

sunny leone video song in madhurarja released

HariPriya PB :