സ്ഫടികം 2ല്‍ സണ്ണി ലിയോണ്‍ IPS Officer തന്നെ…

സ്ഫടികം 2ല്‍ സണ്ണി ലിയോണ്‍ IPS Officer തന്നെ…

സ്ഫടികം 2ല്‍ സണ്ണി ലിയോണ്‍ ഐപിഎസ് ഓഫീസറായി എത്തുന്നു. സ്ഫടികം 2 സംവിധായകന്‍ ബിജു കട്ടക്കലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്ഫടികത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായി സണ്ണിലിയോണ്‍ എത്തുന്നത് സത്യമാണെന്നും ഐപിഎസ് ഉദ്യോഗസ്ഥയായാകും അവര്‍ അഭിനയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സണ്ണി ലിയോണ്‍ തീര്‍ച്ചയായും സിനിമയില്‍ ഉണ്ടാകുമെന്നും കഥാപാത്രത്തിന് പ്രധാന്യമുള്ള വേഷമാണ് സണ്ണിയുടേതെന്നും സംവിധായകന്‍ പറയുന്നു. അന്ന് സ്ഫടികം വന്നപ്പോഴും സില്‍ക്കിന്റേത് നല്ലൊരു കഥാപാത്രമായിരുന്നു. സണ്ണിയുടേതും അങ്ങനെ തന്നെയെന്നും ബിജു പറയുന്നു.


സ്ഫടികം 2 ഇരുമ്പന്‍ മാസും ക്ലാസുമായിരിക്കുമെന്നും ബിജു പറയുന്നു. യുവേഴ്സ് ലവിങ്‌ലി എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബിജു. സ്ഫടികം 2 ഇരുമ്പന്‍ എന്ന് പേര് നല്‍കിയിരിക്കുന്ന പുതിയ ചിത്രത്തില്‍ ആട് തോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥയാണ് പറയുക. നാല് വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് താന്‍ സ്ഫടികം 2 അനൗണ്‍സ് ചെയ്തതെന്നും ഒരുകാരണവശാലും ചിത്രവുമായി പിന്നോട്ടില്ല. സ്ഫടികം 2 ഒരു ദിവസം കൊണ്ട് ഉണ്ടായ സിനിമയല്ല, ഏകദേശം നാല് വര്‍ഷത്തെ അധ്വാനമുണ്ട് സിനിമയ്ക്ക് പിന്നില്‍. പഴയ സ്ഫടികവുമായി താരതമ്യം വരാതിരിക്കാനാണ് പുത്തന്‍ റെയ്ബാനെന്ന ആശയവുമായി വന്നത്. റെയ്ബാന്‍ ആര്‍ക്കും ഉപയോഗിക്കാവുന്ന ഗ്ലാസ് അല്ലേ? സ്ഫടികം 2 എന്ന ഈ സിനിമ ഇരുമ്പന്റെ കഥയാണ് പറയുന്നത്. ആ കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നതെന്നും സംവിധായകന്‍ പറയുന്നു.

Sunny Leone in IPS officer as Spadikam 2

Farsana Jaleel :