എന്റെ മക്കൾ അഡൾട്ട് സിനിമയിൽ അഭിനയിക്കുമോ എന്ന് എനിക്ക് സംശയമാണ് – സണ്ണി ലിയോൺ

പോൺ മേഖലയിൽ നിന്നും ബോളിവുഡിന്റെ വെള്ളിവെളിച്ചത്തിലേക്ക് കടന്നു വന്ന നടിയാണ് സണ്ണി ലിയോൺ. ഇപ്പോൾ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് . അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ നേരിടേണ്ടി വന്ന വിമര്‍ശനങ്ങള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി താരം രംഗത്ത് വരാറുമുണ്ട്.

അത്തരത്തില്‍ വിമര്‍ശകര്‍ക്കുള്ള താരത്തിന്റെ ഒരു മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. അര്‍ബാസ് ഖാന്‍ അവതാരകനായെത്തുന്ന ചാറ്റ് ഷോയിലായിരുന്നു സണ്ണിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്ന് വന്നത്. ‘മറ്റെല്ലാ മാര്‍ഗങ്ങളും ഇല്ലാതായാലേ സണ്ണി ലിയോണ്‍ കുടുംബ ബിസിനസ് തന്റെ മക്കള്‍ക്ക് ഏറ്റവും ഒടുവില്‍ നിര്‍ദ്ദേശിക്കൂ’ എന്നായിരുന്നു സണ്ണിയ്‌ക്കെതിരായി വന്ന ട്രോള്‍.

” അതെ, ആയിരിക്കാം. ഞാന്‍ എന്തിന് അത് ചെയ്യണം. അവര്‍ക്ക് പക്ഷേ ഇന്ത്യന്‍ സിനിമാ മേഖലയുടെ ഭാഗമാകണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് വലിയൊരു കാര്യമായാണ് എനിക്ക് തോന്നുന്നത്… അല്ലെങ്കില്‍ എന്റെ മകള്‍ക്ക് ഞാന്‍ തുടങ്ങിയ കോസ്‌മെറ്റിക് ബിസിനസോ രണ്ട് വര്‍ഷം മുന്‍പ് ഞാന്‍ തുടങ്ങിവച്ച പെര്‍ഫ്യൂം ബിസിനസോ തുടര്‍ന്ന് കൊണ്ടുപോകാന്‍ താത്പര്യമുണ്ടങ്കില്‍ അതൊരു വലിയ കുടുംബ ബിസിനസ് ആയാണ് എനിക്ക് തോന്നുന്നത്.

മറ്റുള്ളവരോട് കാരുണ്യവും അലിവും ഉള്ള നല്ല മനുഷ്യരായി അവരെ വളര്‍ത്തിയെടുക്കുക എന്നതാണ് എന്റെ ജീവിതലക്ഷ്യം. അവര്‍ വിനോദ മേഖലയില്‍ ആണോ ജോലി എടുക്കുന്നത് എന്നത് കണക്കാക്കേണ്ട കര്യമേയില്ല. അവര്‍ അഡള്‍ട് സിനിമാ മേഖലയില്‍ ജോലി ചെയ്യുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമാണ്. അവര്‍ക്ക് ഒരു വക്കീലാകണോ, ഡോക്ടറാകണോ, ബഹിരാകാശ യാത്രികനാകണോ അതല്ല അമേരിക്കയുടെ പ്രസിഡന്റാകണോ അതെല്ലാം അവരുടെ ഇഷ്ടമാണ്” സണ്ണി പറയുന്നു.

എങ്ങനെയാണ് താന്‍ അഡള്‍ട് സിനിമാ മേഖല ഒരു കരിയറായി തിരഞ്ഞെടുത്തതെന്നും സണ്ണി വെളിപ്പെടുത്തി..”അതങ്ങനെ സംഭവിച്ചുപോയതാണ്…ഞാനതു വേണമെന്ന് കരുതി തന്നെ ചെയ്തതല്ല അല്ലെങ്കില്‍ ആരെങ്കിലും എന്നെ അതിലേക്ക് തള്ളിവിട്ടതുമല്ല, അങ്ങനെയൊന്നുമില്ല അത് സംഭവിച്ചു പോയതാണ്. ഓരോ വ്യക്തിയും അവരുടെ ജീവിതത്തില്‍ ആ നിമിഷത്തില്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്ന് ഞാന്‍ കരുതുന്നു. എനിക്ക് ആ നിമിഷത്തില്‍ എന്താണോ മികച്ചതെന്ന് തോന്നിയത് അതാണ് ഞാന്‍ തിരഞ്ഞെടുത്തത്” സണ്ണി പറഞ്ഞു.

sunny leone about her kids

Sruthi S :