ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു; മലയാളികളുടെ സുഡു മോന് ഇന്ത്യയിലേക്ക് തിരിച്ചെത്തണം; ഹൃദയസ്പർശിയായ കുറിപ്പ്!

മലപ്പുറത്തുക്കാരന്റെ കാൽപന്തുകളിയുടെ കഥ പറഞ്ഞ സുഡാനി ഫ്രം നൈജീരിയ മലയാളികളുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് . ഒറ്റ ചിത്രത്തിലൂടെ മോളിവുഡിന്റെ പ്രിയ താരമായി മാറുകയായിരുന്നു നൈജീരിയൻ താരം സാമുവൽ റോബിൻസൺ. ഭാഷ വംശം എന്നീ വ്യത്യാസമില്ലാതെ മികച്ച ചിത്രങ്ങളേയും താരങ്ങളേയും പ്രോത്സാഹിപ്പിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. അതിനാൽ തന്നെ സുഡാനിയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സിഡുമോനായി മാറുകയായിരുന്നു സാമുവൽ റോബിൻസൺ.

മലയാളികളുടെ സിഡു മോന്റെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്. സ്വന്തം നാട്ടിൽ നിന്ന് ഇന്ത്യ യിലേക്ക് എത്താനുള്ള ആഗ്രഹം കുറിപ്പിൽ സൂചിപ്പിക്കുന്നു. നൈജീരിയയിൽ കഷ്ടപ്പാടുകളും പ്രയാസങ്ങളും മാത്രമാണ് എനിയ്ക്ക് കിട്ടുന്നത്. ചില സമയങ്ങളിൽ മരണത്തെ കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട്. ആരെങ്കിലും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുറിപ്പിയിൽ പറയുന്നു

സാമുവൽ റോബിൻസന്റെ ഫേസ്ബുക്ക് പോസ്റ്റ്

“ഹായ് ​ഗയ്സ്, എനിക്ക് ഇത് ചെയ്യാൻ താൽപ്പര്യമില്ല, പക്ഷേ ഇതല്ലാതെ മറ്റൊരു മാർ​ഗം എന്റെ മുന്നിലില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട വർഷമാണിത്. കുറച്ച് ആഴ്ചകൾക്ക് മുമ്പ് ഞാൻ വളരെ വിഷാദത്തിലായിരുന്നു, ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു. എനിക്ക് നിരവധി സിനിമ ഓഫറുകൾ വന്നിരുന്നു, പക്ഷേ പല കാരണങ്ങളാൽ അവ നടന്നില്ല. ഇന്ത്യയിലേക്ക് മടങ്ങാൻ ഞാൻ പണം സ്വരൂപിക്കാൻ ശ്രമിക്കുകയാണ്. നൈജീരിയയിൽ എനിക്ക് കഷ്ടപ്പാടുകളും പ്രയാസങ്ങളും അല്ലാതെ മറ്റൊന്നുമില്ല. എനിക്ക് അറിയാവുന്നവരോടെല്ലാം ഞാൻ പണം ചോദിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം.

അതിനാൽ ഞാൻ ഇത് ചെയ്യാൻ നിർബന്ധിതനാകുന്നു.. എനിക്ക് മരിക്കാൻ ആഗ്രഹമില്ല, ഇത് എന്റെ ഒരേയൊരു മാര്‍ഗമാണ്. ഒരു ലക്ഷം ഇന്ത്യൻ രൂപ ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. ലാഗോസിൽ നിന്ന് കൊച്ചിയിലേക്ക് വരാനുള്ള വിമാന ടിക്കറ്റിന്റെ വിലയും വിസ ഫീസുമാണിത്. ഇന്ത്യയിൽ എത്തിയതിനുശേഷം എനിക്കൊരു പ്ലാൻ ഉണ്ട്. ഇന്ത്യയിൽ ഞാൻ എല്ലായ്പ്പോഴും വളരെ സന്തുഷ്ടനും സുരക്ഷിതനുമാണ്. ആരെങ്കിലും എന്നെ സഹായിക്കാൻ തയ്യാറാണെങ്കിൽ, എനിക്ക് ഒരു സന്ദേശം അയയ്ക്കുക അല്ലെങ്കിൽ sraactor@gmail.com ൽ എനിക്ക് ഇമെയിൽ ചെയ്യുക. എനിക്ക് നിങ്ങളുടെ സഹായം വളരെ ആവശ്യമാണ്”.

മജീദ് എന്ന ഫുട്ബോൾ മാനേജറുടേയും സുഡാനിൽ നിന്നെത്തിയ ഫുട്ബോൾ കളിക്കാരന്റേയും ജീവിതത്തിലൂടെയായിരുന്നു സുഡാനി ഫ്രം നൈജീരിയ ചിത്രം മുന്നോട്ട് പോയത്. സംവിധായകൻ സക്കരിയ്യ ആദ്യമായി ഒരുക്കിയ ചിത്രത്തിന നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. കൂടാതെ സുഡാനിയിലൂടെ മികച്ച രണ്ട് അഭിനേതാക്കളെ കൂടി പ്രേക്ഷകർക്ക് ലഭിച്ചു

ഇപ്രാവശ്യത്തെ മികച്ച നടനുള്ള കേരള ചലച്ചിത്ര അവാർഡ് സൗബിന് നേടികൊടുത്ത ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത് നവാഗതനായ സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനിയ ഫ്രം നൈജീരിയ സിനിമയായിരുന്നു. അഞ്ച് പുരസ്കാരങ്ങളാണ് സുഡാനി സംസ്ഥാന ചലച്ചിത്ര പുരസ്കാര വേളയില്‍ വാരിക്കൂട്ടിയത്.

Sudani from Nigeria

Noora T Noora T :