സ്പടികത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും മോഹന്‍ലാലിനെ വിലക്കിയിരുന്നു.. അതിന് പിന്നിലെ കാരണം വെളിപ്പെടുത്തുന്നു…..
മോഹല്‍ലാലിന്റെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് 1995ല്‍ ഭദ്രന് സംവിധാനം ചെയ്ത സ്പടികം. ചിത്രത്തിലെ മികച്ച അഭിനയ പാടവം മോഹന്‍ലാലിന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും നേടികൊടുത്തിരുന്നു. 95ലെ മികച്ച ബോക്സ് ഓഫീസ് കളക്ഷന്‍ നേടികൊടുത്ത ചിത്രം കൂടിയാണ് സ്പടികം. ബോക്സ് ഓഫീസ് വിജയം നേടിയതോടെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ ആടുതോമയും കര്‍ക്കശക്കാരനായ അച്ഛന് ചാക്കോ മാഷുമാണ് പ്രധാന ഹൈലറ്റ്. അതുകൊണ്ട് തന്നെ ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യത്തിലും മോഹന്‍ലാലിന് എതിര്‍പ്പുകളേറെയായിരുന്നു. സ്ഫടികത്തിലേയ്ക്ക് അഭിനയിക്കാന്‍ മോഹന്‍ലാലിന് അവസരം ലഭിച്ചപ്പോള്‍ അടുത്ത സുഹൃത്തുക്കളെല്ലാം മോഹന്‍ലാലിനെ എതിര്‍ത്തിരുന്നു.
ചിത്രത്തിലെ പല രംഗങ്ങളും പ്രേക്ഷകര്‍ അംഗീകരിക്കുമോ എന്ന സംശയമായിരുന്നു അതിന് കാരണം. ചിത്രത്തില്‍ അച്ഛന് കഥാപാത്രമായ ചാക്കോ മാഷിന്റെ ഉടുപ്പിന്റെ കൈ വെട്ടുന്നതും മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്നതും മുണ്ടൂരി അടിക്കുന്നതുമെല്ലാം ആരാധകര്‍ ഇഷ്ടപ്പെടില്ലെന്ന് കരുതിയാണ് സുഹൃത്തുക്കള്‍ മോഹന്‍ലാലിനെ ആടുതോമ ചെയ്യുന്നതില്‍ നിന്നും വിലക്കിയത്. എന്നാല്‍ ഈ രംഗങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ചിത്രം തിയേറ്ററുകളിലെത്തിയതോടെ മോഹന്‍ലാല്‍ ആരാധകര്‍ അല്ലാത്തവര്‍ പോലും മോഹന്‍ലാലിന്റെ ആരാധകനായി മാറി. കൂടാതെ ആടുതോമ മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച വേഷങ്ങളിലൊന്നായി മാറി.
സ്പടികത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തയും പ്രേക്ഷകര്‍ക്കിടയില്‍ ആകാംഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് വിവാദങ്ങളും ഉയര്‍ന്നിരുന്നു. പുതുമുഖ സംവിധായകന് ബിജു ജെ. കട്ടക്കല്‍ സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നുവെന്ന അവകാശവാദവുമായി രംഗത്തുണ്ട്. സ്പടികം 2 വുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങളാണ് പരക്കുന്നത്.
Story behind Mohanlal s Spadikam