പൂജാരിയുടെ നിർദേശപ്രകാരം നടന്ന കള്ളനോട്ടടിക്ക് പിന്നിൽ സാമ്പത്തിക ബുദ്ധിമുട്ട് ; രാഷ്ട്രീയ നേതാക്കളുമായും ബന്ധം – സീരിയൽ നടിയുടെ പിന്നാമ്പുറ കഥകൾ ഇങ്ങനെ

പൂജാരിയുടെ നിർദേശപ്രകാരം നടന്ന കള്ളനോട്ടടിക്ക് പിന്നിൽ സാമ്പത്തിക ബുദ്ധിമുട്ട് ; രാഷ്ട്രീയ നേതാക്കളുമായും ബന്ധം – സീരിയൽ നടിയുടെ പിന്നാമ്പുറ കഥകൾ ഇങ്ങനെ

സീരിയൽ നടി സൂര്യ ശശികുമാറും അമ്മയും അനിയത്തിയും കള്ളനോട്ട് നിർമാണത്തിൽ ഏർപ്പെട്ടത് കഷ്ടപ്പാടും ബുദ്ധിമുട്ടും മാറാനാണെന്നു പോലീസിന് നൽകിയ മൊഴി. പ്രാർത്ഥനയും പൂജയും നടത്താറുണ്ടായിരുന്നു വെന്നും പൂജാരിയാണ് കള്ളനോട്ടടി നിർദേശിച്ചതെന്നും ഇവർ പോലീസിനോട് വ്യക്തമാക്കി. സിനിമാ, സീരിയല്‍ മേഖലകളില്‍ സ്വാമി എന്നറിയപ്പെടുന്ന ഇയാള്‍ സീരിയല്‍ നടിയുടെ വീട്ടില്‍ പൂജ നടത്തിയിരുന്നു. അണക്കരയില്‍ നിന്ന് രണ്ടേകാല്‍ ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി മൂന്നുപേര്‍ പിടിയിലായശേഷമാണ് പോലീസ് സീരിയല്‍ നടി ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

സാമ്പത്തികമായി നല്ലനിലയിലായിരുന്നു നടിയുടെ കുടുംബം. വ്യാപാരികള്‍ക്കും മറ്റും ഇവര്‍ പണം പലിശയ്ക്കു നല്‍കിയിരുന്നു. എന്നാല്‍ പലിശ, പണമിടപാടു സ്ഥാപനങ്ങള്‍ക്കു നിയന്ത്രണം വന്നപ്പോള്‍ പലര്‍ക്കും കൊടുത്ത പണം തിരികെ ലഭിക്കാതെ വന്നു. റൈസ് പുള്ളര്‍ ഇടപാടില്‍ ഒരുകോടി രൂപ നഷ്ടപ്പെടുകയും ചെയ്തു. തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കുടുംബത്തെ അലട്ടി.

ഇതോടെയാണ് പൂജ നടത്താന്‍ സ്വാമി എത്തിയത്. കള്ളനോട്ട് നിര്‍മാണത്തിലൂടെ സാമ്പത്തിക സ്ഥിതി പഴയ നിലയിലാക്കാമെന്ന് ഉപദേശിച്ചത് ഇയാളാണെന്നു പോലീസ് പറയുന്നു. ഇയാള്‍ മുഖേനയാണ് രമാദേവി കള്ളനോട്ട് നിര്‍മാണ സംഘത്തെ പരിചയപ്പെട്ടത്.

യഥാര്‍ഥ നോട്ടിനെ വെല്ലുന്ന വാട്ടര്‍ മാര്‍ക്കും സെക്യൂരിറ്റി ത്രെഡും ഉള്ള വ്യാജനോട്ടാണ് സംഘം നിര്‍മിച്ചിരുന്നത്. അച്ചടി പൂര്‍ത്തിയാകാറായ 40 ലക്ഷത്തോളം രൂപയുടെ വ്യാജ കറന്‍സികളും രമാദേവിയുടെ വീട്ടില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.

അതേസമയം പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി ഈ കുടുംബത്തിന് അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. രമാദേവിയുടെ വീട്ടില്‍ രാഷ്ട്രീയ രംഗത്തെ ചില പ്രമുഖര്‍ ഇടയ്ക്കു സന്ദര്‍ശിക്കുമായിരുന്നുവെന്ന് അന്വേഷണസംഘത്തിനു വിവരം കിട്ടി. ഇതു സംബന്ധിച്ച തെളിവുകളും ലഭിച്ചു.

stories behind serial actress surya sivakumar’s fake currency case

Sruthi S :