ആ ഒറ്റ കാരണം കൊണ്ടാണ് റഹ്മാന്റെ ഗ്രൂപ്പിൽ നിന്നും പിന്മാറിയത് ,അതെന്റെ തീരുമാനമായിരുന്നു – സ്റ്റീഫൻ ദേവസി

മലയാളികളുടെ പ്രിയ കീബോർഡിസ്റ്റാണ് സ്റ്റീഫൺ ദേവസി . ചാനൽ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമൊക്കെ സ്റ്റീഫൻ പ്രസിദ്ധനാണ് . സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാനോടൊപ്പവും സ്റ്റീഫന്‍ ദേവസി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ റഹ്മാനോടൊപ്പം വേദി പങ്കിടാനും സ്റ്റീഫന് അവസരം ലഭിച്ചിട്ടുണ്ട്. പിന്നീട് റഹ്മാന്റെ അടുത്ത് നിന്നും സ്റ്റീഫന്‍ വേര്‍പിരിഞ്ഞു. ഇതേ കുറിച്ച് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് സ്റ്റീഫന്‍ ഇപ്പോള്‍.

” ചെന്നൈയില്‍ വച്ച് ഗായകന്‍ ശ്രീനിവാസനാണ് എന്നെ എ.ആര്‍ റഹ്മാന്‍ജിക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത്. അദ്ദേഹം എന്നോട് എപ്പോഴും റഹ്മാനെക്കുറിച്ച് പറയുമായിരുന്നു. എന്നെങ്കിലും ഒരിക്കല്‍ റഹ്മാനൊപ്പം ജോലി ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. ഈശ്വരന്‍ അത് സാധ്യമാക്കി. അദ്ദേഹത്തിന് ഓസ്‌കര്‍ കിട്ടിയതിന് ശേഷമാണ് ഞാന്‍ സ്റ്റേജ് ഷോകളില്‍ വായിക്കാന്‍ തുടങ്ങിയത്. അതുവരെ സിനിമകളില്‍ വായിക്കുമായിരുന്നു.

അദ്ദേഹത്തോടൊപ്പം ലോകത്തിലെ നിരവധി വേദികളില്‍ പെര്‍ഫോം ചെയ്യാന്‍ സാധിച്ചത് ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തമായി കണക്കാക്കുന്നു. അദ്ദേഹം എനിക്ക് ഗുരുസ്ഥാനീയനാണ്. വളരെ ഹാര്‍ഡ് വര്‍ക്കിങായ കോംപ്രമൈസ് ചെയ്യാത്ത കലാകാരനാണ് റഹ്മാന്‍ജി. അദ്ദേഹത്തോടൊപ്പം റിഹേഴ്‌സലിനിരിക്കുമ്പോള്‍ സമയം പോകുന്നതറിയില്ല. പാട്ടിന്റെ ഫെര്‍ഫക്ഷനും ക്വാളിറ്റിയും ഉറപ്പുവരുത്താന്‍ രാത്രിയും പകലും കഷ്ടപ്പെടാന്‍ അദ്ദേഹത്തിന് മടിയില്ല. അതെല്ലാം അദ്ദേഹത്തില്‍ നിന്നും ആര്‍ജിച്ച കാര്യങ്ങളാണ്. ഹിന്ദി ചിത്രം റോക്ക് സ്റ്റാര്‍ വരെ അദ്ദേഹത്തോടൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

എന്റെ പേരില്‍ പ്രോഗ്രാമുകള്‍ വരുമ്പോള്‍ അതിനോട് പ്രതിബദ്ധത പുലര്‍ത്തണമെന്ന് തോന്നി. ഞാന്‍ നില്‍ക്കുന്നത് സ്വതന്ത്രമായ ഒരു പ്ലാറ്റ്‌ഫോമിലാണ്. എനിക്ക് ഒറ്റയ്ക്ക് ഒരു ഷോ ചെയ്യാന്‍ പറ്റും. അത് നന്നായി നടത്തണമെങ്കില്‍ കഠിനാധ്വാനം ആവശ്യമാണ്. ആരുടെയെങ്കിലും കീഴില്‍ നിന്നാല്‍ ഒറ്റയ്ക്ക് പ്രോഗ്രാമുകള്‍ ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ടാണ് റഹ്മാന്റെ ഗ്രൂപ്പില്‍ നിന്നും ഒഴിവായത്. അത് ഞാന്‍ എടുത്ത തീരുമാനമായിരുന്നു.” – സ്റ്റീഫന്‍ പറയുന്നു.

stephen devassy about a r rahman

Sruthi S :