മമ്മൂട്ടിയും മോഹൻലാലും ഇന്നു കാണുന്ന നിലയിലെത്തുമെന്ന് ഒരിക്കലും കരുതിയില്ല;അത് ഒരു അത്ഭുതമായാണ് തോന്നുന്നത്!

സ്റ്റാൻലി ജോസ്-ഈ പേര് മലയാള സിനിമാചരിത്രത്തോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. പിന്നണിയിൽ അധികമാരും അറിയാത്ത ഒരാളായിരുന്നു സ്റ്റാൻലി. എന്നാൽ പിൽക്കാലത്ത് മലയാളസിനിമയിൽ ഹിറ്റുകൾ സൃഷ്ടിച്ച പല സംവിധായകരുടെയും ഗുരുവാണ് ഈ എൺപതുകാരൻ.ആദ്യകാല മലയാള ചലച്ചിത്ര നിർമ്മാതാക്കളിൽ പ്രമുരായിരുന്ന ഉദയ സ്റ്റുഡിയോയ്ക്ക് വേണ്ടി സിനിമകൾ സംവിധാനം ചെയ്‌തിരുന്നത് ഇദ്ദേഹമായിരുന്നു. മലയാള സിനിമാചരിത്രത്തിന്റെ ഭാഗമായി മാറിയ തച്ചോളി അമ്പു, പടയോട്ടം തുടങ്ങിയ സിനിമാ സാങ്കേതികവികാസ ചരിത്രത്തിന്റെ മാത്രമല്ല ബോക്സ്ഓഫീസ് വിജയചരിത്രങ്ങൾക്കൊപ്പവും സ്റ്റാൻലിയുടെ പേരുണ്ടായിരുന്നു. ഇപ്പോളിതാ കൗമുദി ടീവി ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയും മോഹൻലാലും ഇന്നത്തെ നിലയിലെത്തുമെന്ന് താൻ ഒരിക്കലും കരുതിയില്ലന്നാണ് സ്റ്റാലി പറയുന്നത്.അത് തനിക്ക് ഒരു അത്ഭുതമായാണ് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിന്റെ ഷൂട്ടിംഗ് സമയത്തു കൊടൈക്കനാലിൽ വെച്ചാണ് സ്റ്റാൻലി മോഹൻലാലിനെ കാണുന്നത്. ഇന്ന് കാണുന്ന നിലയിൽ താൻ എത്തും എന്ന് അന്ന് മോഹൻലാൽ സങ്കൽപ്പിച്ചു പോലും കാണില്ല എന്നാണ് സ്റ്റാൻലി പറയുന്നത്. മോഹൻലാൽ ഒരു രസികൻ ആണെന്നും എല്ലാവരുമായും വളരെ ചേർന്ന് നിൽക്കുന്ന സ്വഭാവം ആണെന്നും സ്റ്റാൻലി പറയുന്നു.

ഇന്ത്യയിലെ തന്നെ ആദ്യത്തെ 70 എം എം ചിത്രമായ പടയോട്ടത്തിന്റെ ഷൂട്ടിംഗ് സമയത്തു ആണ് മമ്മൂട്ടിയെ സ്റ്റാൻലി കാണുന്നത്.മാത്രമല്ല അന്നൊന്നും അത്ര മികച്ച നടനല്ലായിരുന്ന മമ്മൂട്ടി ഇന്ന് ഇത്ര വലിയ ഒരു നടനായി മാറും എന്ന് താൻ വിചാരിച്ചില്ല എന്നും സ്റ്റാൻലി വിശദീകരിക്കുന്നു. പടയോട്ടത്തിന്റെ ഷൂട്ടിംഗ് സമയത്തു മമ്മൂട്ടിയുമായി നല്ല സൗഹൃദം ആയിരുന്നു എന്നാണ് സ്റ്റാൻലി ഓർത്തെടുക്കുന്നതു. താൻ ഇന്നത്തെ പോലെ ഒരു മികച്ച നടൻ ആവുമെന്ന് അന്ന് മമ്മൂട്ടി സ്വയം പോലും വിചാരിച്ചു കാണില്ല എന്നാണ് ഈ സംവിധായകൻ പറയുന്നത്. വേഴാമ്പലിനു ശേഷം അമ്മയും മകളും, ആ പെൺകുട്ടി നീയായിരുന്നുവെങ്കിൽ എന്നീ മലയാള ചിത്രങ്ങളും ഒരു തമിഴ് ചിത്രവും സ്റ്റാൻലി ഒരുക്കിയിട്ടുണ്ട്.ഉദയക്ക് വേണ്ടി സിനിമകൾ സംവിധാനം ചെയ്തിരുന്നത് താൻ ആണെങ്കിലും സംവിധായകൻ എന്ന ക്രെഡിറ്റ് നിർമ്മാതാവിന് ആയിരിക്കും എന്നും അസ്സോസിയേറ്റ് ഡയറക്ടർ എന്ന പേര് മാത്രമേ തനിക്കു ലഭിച്ചിരുന്നുള്ളു എന്നും സ്റ്റാൻലി ജോസ് പറയുന്നു. അതായിരുന്നു അന്നത്തെ ജീവിത സാഹചര്യം എന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാൻലി ജോസ് ആദ്യമായി സ്വതന്ത്രമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു വേഴാമ്പൽ.നടി ശ്രീദേവി ആയിരുന്നു ആ ചിത്രത്തിൽ നായികാ വേഷത്തിൽ എത്തിയത്. എന്നാൽ അന്ന് തനിക്ക് ശ്രീദേവി ഒരു മികച്ച നടിയായി മാറുമെന്ന് തോന്നിയതായി സ്റ്റാലിൻ പറയുന്നു.

stalin about mammootty mohanlal

Vyshnavi Raj Raj :