നിങ്ങള്‍ക്ക് മാന്യതയുണ്ടോ? സാഹചര്യം എന്താണെന്ന് മനസ്സിലായില്ലേ;പൊട്ടിത്തെറിച്ച് ജയ ബച്ചന്‍!

ബോളിവുഡ് താരങ്ങൾ ഇപ്പോഴും തങ്ങളോടൊപ്പം പ്രവർത്തിക്കുന്നവർക്ക് ഏറെ പിന്തുണയാണ് അറിയിക്കാറുള്ളത്.അവരുടെ ഒപ്പം ഇപ്പോഴും താരങ്ങൾ ഉണ്ടാകാറുമുണ്ട്.ബോളിവുഡിൻറെ സ്വന്തം താരങ്ങളിൽ ഒരാളാണ് കോസ്റ്റ്യൂം ഡിസൈനറായ മനീഷ് മല്‍ഹോത്ര.ബോളിവുഡ് താരങ്ങൾക്കെല്ലാം വളരെ അടുത്ത ബന്ധമാണുള്ളത്.സിനിമ പരിപാടികൾ ഉള്പടെയുള്ള എല്ലാ ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്.കഴിഞ്ഞ ദിവസം മനീഷ് മല്‍ഹോത്രയുടെ പിതാവ് വിടവാങ്ങിയത്.ബോളിവുഡ് താരങ്ങൾ തുടങ്ങി ഏവരും അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തിയിരുന്നു. മകള്‍ ശ്വേത നന്ദയ്‌ക്കൊപ്പമായിരുന്നു ജയ ബച്ചന്‍ എത്തിയത്. മരണവീടിന് മുന്നില്‍ നിന്നും തന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരെ താരപത്‌നി ആഞ്ഞടിച്ചിരുന്നു. സാഹചര്യം നോക്കാതെ ചിത്രങ്ങള്‍ പകര്‍ത്തിയാണ് ജയ ബച്ചനെ പ്രകോപിതയാക്കിയത്.

നിങ്ങള്‍ക്ക് മാന്യതയുണ്ടോ, സാഹചര്യം എന്താണെന്ന് മനസ്സിലായില്ലേ, ഇതുപോലൊരു സാഹചര്യം നിങ്ങളുടെ വീട്ടിലാണ് ഉണ്ടാവുന്നതെങ്കില്‍ നിങ്ങളെങ്ങനെയാണ് പ്രതികരിക്കുക എന്ന് തനിക്ക് കാണണമെന്നും അവര്‍ പറഞ്ഞിരുന്നു. ഇത് കേട്ടതോടെ പലരും ചിത്രങ്ങളെടുക്കുന്നത് അവസാനിപ്പിക്കുകയായിരുന്നു. സിനിമാലോകത്തുനിന്നും നിരവധി പ്രമുഖരാണ് സൂരജ് മല്‍ഹോത്രയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് അദ്ദേഹം അന്തരിച്ചത്.

സന്ദര്‍ഭം മനസ്സിലാക്കാതെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയവര്‍ക്കെതിരെ താരങ്ങള്‍ നേരത്തെയും പ്രതികരിച്ചിട്ടുണ്ട്. അഭിനയമാണ് ജോലിയെങ്കിലും എല്ലായ്‌പ്പോഴും അങ്ങനെയല്ലെന്നും പറഞ്ഞിരുന്നു. നേരത്തെയും ജയ ബച്ചന്‍ ഫോട്ടോഗ്രാഫര്‍മാരെ ചീത്ത വിളിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ വേദിയിലിരിക്കുന്ന തന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴായിരുന്നു അവര്‍ ശകാരവര്‍ഷം ചൊരിഞ്ഞത്. ജയബച്ചന്റെ പ്രതികരണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്ന വീഡിയോ കാണാം.

about jayabachan

Noora T Noora T :