ശ്രീദേവിയുടെ സാരി 1.30 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു

നടി ശ്രീദേവിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ശ്രീദേവിയുടെ പ്രിയപ്പെട്ട സാരി ലേലം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഭര്‍ത്താവ് ബോണി കപൂറും കുടുംബവുമാണ് സാരി ലേലം ചെയ്തത്.
സാരി 1.30 ലക്ഷം രൂപയ്ക്ക് ആണ് ലേലം ചെയ്തത്.

40,000 രൂപയില്‍ ആരംഭിച്ച ലേലമാണ് 1.30 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ചിരിക്കുന്നത്. ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ ഭര്‍ത്താവ് ബോണി കപൂറാണ് സാരി ലേലത്തിന് വച്ചിരുന്നത്.

ലേലത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നാണ് ബോണി കപൂറും കുടുംബവും അറിയിച്ചിരിക്കുന്നത്. ‘ബീയിങ് ഗോര്‍ജ്യസ് വിത്ത് ശ്രീദേവി’ എന്ന പേരിലായിരുന്നു ലേലം നടന്നത്. സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യം, വിദ്യാഭ്യാസം, ഉന്നമനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ കണ്‍സേണ്‍ ഇന്ത്യ ഫൗണ്ടേഷന് ബോണി കപൂര്‍ ലേലത്തുക കൈമാറിയിട്ടുണ്ട്.
2018 ഫെബ്രുവരി 24 ന് ദുബായിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ബന്ധുവിന്റെ വിവാഹ ചടങ്ങിനായെത്തിയ ശ്രീദേവിയെ ബാത്ത് ടബ്ബിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

sridevi’s saree auctioned on her death anniversary

HariPriya PB :