ഞാൻ വേശ്യയല്ല, ഇരയാണ് !! നീതി കിട്ടിയെല്ലെങ്കിൽ മുന്നിലുള്ളത് ആത്മഹത്യ മാത്രമെന്ന് ശ്രീ റെഡ്ഡി……

ഞാൻ വേശ്യയല്ല, ഇരയാണ് !! നീതി കിട്ടിയെല്ലെങ്കിൽ മുന്നിലുള്ളത് ആത്മഹത്യ മാത്രമെന്ന് ശ്രീ റെഡ്ഡി

പീഡനത്തിനിരയായ തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ മുന്നിലുള്ളത് ആത്മഹത്യ മാത്രമെന്ന് നടി ശ്രീ റെഡ്ഡി. തന്നെ എല്ലാവരും വേശ്യയായി ചിത്രീകരിക്കുകയാണെന്നും, താൻ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന പേരിൽ കേസിൽ കുടുക്കി ജയിലിലാക്കാനാണ് ശ്രമമെന്നും ശ്രീ റെഡ്ഡി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

“എല്ലാ ഭാഷകളിലും പ്രതിഷേധങ്ങൾ ഉണ്ടാകുന്നുണ്ട്. തുറന്നു പറച്ചിലുകളും നടക്കുന്നുണ്ട്. പക്ഷെ, സിനിമയിൽ അവസരം വാഗ്ദാനം നൽകി നടിമാരെ പീഡിപ്പിക്കുന്നത് തുടരുകയാണ്. തെലുങ്ക്, തമിഴ് സിനിമാ ലോകത്ത് പീഡനത്തിനിരയാകുന്നവർക്ക് നീതി ലഭിക്കുന്നില്ല. കറയാനല്ലാതെ വേറൊന്നും എനിക്ക് ചെയ്യാനാകുന്നില്ല. സിനിമാലോകത്ത് പോലും പലരും എന്നെ വിളിക്കുന്നത് വേശ്യയെന്നാണ്. എന്നാൽ ഞാൻ ഇരയാണ്. പീഡനത്തിനിരയായ ഒരു പെൺകുട്ടിയെ എങ്ങനെയാണ് വേശ്യയെന്ന് വിളിക്കാനാകുക ?! ആത്മഹത്യ ചെയ്യാനാണ് എനിക്ക് തോന്നുന്നത്.” – ശ്രീ റെഡ്ഡി പറയുന്നു.

കേരളത്തിൽ നടി അക്രമിക്കപെട്ടപ്പോൾ എല്ലാവരും ഇരയോടൊപ്പമാണ് നിലകൊണ്ടത്. എന്നാൽ കോളിവുഡിലും ടോളിവുഡിലും വേട്ടക്കാർക്കൊപ്പമാണ് എല്ലാവരുംമെന്നും ശ്രീ റെഡ്ഡി പറഞ്ഞു. ഞാനൊരു സ്ത്രീയാണ്. പിന്തുണക്കാൻ ഒരു കുടുംബം പോലും തനിക്കില്ല. ഞാൻ ബ്ലാക്‌മെയ്ൽ ചെയ്യാൻ ശ്രമിച്ചുവെന്ന് പറഞ്ഞ് കേസിൽ കുടുക്കുകയാണ് എല്ലാവരും ചെയ്യുന്നതെന്നും ശ്രീ റെഡ്ഡികൂട്ടിച്ചേർത്തു.

Sri Reddy about casting couch in Telugu cinema

Abhishek G S :