“മക്കള്‍ ക്രിക്കറ് താരങ്ങളായാല്‍ അവരുടെ കളി കാണാന്‍ പോലും എനിക്ക് സ്‌റ്റേഡിയത്തില്‍ കയറാനാകില്ല”- പൊട്ടിക്കരച്ചിലോടെ ശ്രീശാന്ത്

“മക്കള്‍ ക്രിക്കറ് താരങ്ങളായാല്‍ അവരുടെ കളി കാണാന്‍ പോലും എനിക്ക് സ്‌റ്റേഡിയത്തില്‍ കയറാനാകില്ല”- പൊട്ടിക്കരച്ചിലോടെ ശ്രീശാന്ത്

ഹിന്ദിയിൽ ബിഗ് ബോസ് ഷോയിൽ ഏറ്റവും ശ്രദ്ധേയനാണ് ശ്രീശാന്ത് . മുൻ ക്രിക്കറ്റ് താരമായ ശ്രീശാന്ത് ഷോയിൽ തന്റെ പെരുമാറ്റംകൊണ്ടാണ് വാർത്തകളിൽ നിറയുന്നത് . പൊട്ടിത്തെറിച്ചും അക്രമവാസനയോടെയും പെരുമാറുന്ന ശ്രീശാന്ത് ചിലപ്പോൾ പൊട്ടിക്കരയാറുമുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ പറ്റി പറയുകയാണ് ശ്രീശാന്ത്. അന്താരാഷ്ര്ട ക്രിക്കറ്റില്‍ നിന്നും വിലക്ക് നേരിടുന്നതിലേക്ക് നയിച്ച വാതുവയ്പ്പ് വിവാദത്തെക്കുറിച്ചാണ് താരം ഇക്കുറി സംസാരിച്ചിരിക്കുന്നത്.

പൊട്ടിക്കരഞ്ഞുകൊണ്ടാണ് ആ സംഭവങ്ങള്‍ ശ്രീശാന്ത് ഓര്‍ത്തെടുത്തത്. ‘ഞാന്‍ വാതുവയ്പ്പ് നടത്തിയെന്നാണ് അവര്‍ പറഞ്ഞത്. അതിന് പത്ത് ലക്ഷം രൂപ വാങ്ങിയെന്നും. എനിക്കെതിരെ എല്ലാ തെളിവുകളും ഉണ്ടെന്ന് അവര്‍ പറഞ്ഞു. പക്ഷെ സത്യമായും ഞാനങ്ങനെ ചെയ്തിട്ടില്ല’, ശ്രീശാന്ത് പറഞ്ഞു.

ഈ സംഭവം തന്റെ മാതാപിതാക്കളെയും വളരെയധികം സമ്മര്‍ദ്ദത്തിലാക്കിയെന്നും ശ്രീശാന്ത് പറയുന്നു. ആത്മഹത്യയെക്കുറിച്ചുപോലും ആ സമയത്ത് ചിന്തിച്ചിരുന്നെന്നും താരം പറഞ്ഞു. ‘എന്റെ മകള്‍ ഇപ്പോള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. മക്കള്‍ ക്രിക്കറ് താരങ്ങളായാല്‍ അവരുടെ കളി കാണാന്‍ പോലും എനിക്ക് സ്‌റ്റേഡിയത്തില്‍ കയറാനാകില്ല’, ഇതുപറഞ്ഞ് പൊട്ടിക്കരയുന്ന ശ്രീയുടെ വീഡിയോയാണ് ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്.

sreesanth about case against him

Sruthi S :