വിനീതിന് അവാർഡ് കിട്ടുമ്പോൾ പേടിയാണ് – ശ്രീനിവാസൻ

വിനീതിന് അവാർഡ് കിട്ടുമ്പോൾ പേടിയാണ് – ശ്രീനിവാസൻ

അച്ഛനെ പോലെ സകല മേഖലകളിലും തിളങ്ങിയ മകനാണ് വിനീത് ശ്രീനിവാസൻ . ഗായകനായും നായകനായും സംവിധായകനായും പേരെടുത്ത വിനീതിനു അവാർഡ് കിട്ടുമ്പോൾ തനിക്ക് പേടിയാണെന്ന് ശ്രീനിവാസൻ.

മകന്‍ വിനീതിനോട് അവാര്‍ഡുമായി വീട്ടില്‍ കയറരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു. വിനീതും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായെത്തിയ അരവിന്ദൻ്റെ അതിഥികള്‍ എന്ന ചിത്രത്തിൻ്റെ നൂറാം ദിനാഘോഷത്തിന്‍റെ വേളയിലാണ് ശ്രീനിവാസൻ വെളിപ്പെടുത്തൽ നടത്തിയത്. വിനീതിന്ന് കിട്ടിയ അവാര്‍ഡുകളും മൊമന്‍റോകളും തട്ടിയിട്ട് വീട്ടിലൂടെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളതെന്നും ശ്രീനിവാസൻ പറഞ്ഞു.

കൊച്ചിയില്‍ നടന്ന വിജയാഘോഷ ചടങ്ങില്‍ വിനീത്, ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഉര്‍വശി, നിഖില, ശാന്തി കൃഷ്ണ, കോട്ടയം നസീര്‍, ഷാന്‍ റഹ്മാന്‍ എന്നിങ്ങനെ സിനിമയിലെ മുഴുവന്‍ അണിയറപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. സംവിധായകന്‍ സത്യന്‍ അന്തിക്കാടും ചടങ്ങിൽ അതിഥിയായി എത്തിയിരുന്നു.

വിനീത് സംസാരിച്ച ശേഷമാണ് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച്‌ ശ്രീനിവാസന്‍റെ മറുപടി പ്രസംഗം ആരംഭിച്ചത്. വിനീതിൻ്റെ പ്രസംഗത്തില്‍ നിന്നും കുറച്ച്‌ കാര്യങ്ങള്‍ പറയാന്‍ തന്നെ പ്രേരിപ്പിച്ചുവെന്ന മുഖവുരയോടെയായിരുന്നു ശ്രീനിവാസൻ പ്രസംഗം തുടങ്ങിയത്.

sreenivasan about vineeth sreenivasan

Sruthi S :