ഹീറോയിസമൊക്കെ വലിയ മണ്ടത്തരമാണ് .അത് മനസിലാക്കിയാണ് ഫഹദ് മത്സരിക്കുന്നത് – ശ്രീനാഥ് ഭാസി

മലയാള സിനിമയിൽ വേറിട്ടൊരു അഭിനയ ശൈലിയിലൂടെ ശ്രേധിക്കപെട്ട നടനാണ് ശ്രീനാഥ് ഭാസി. വേറൊരു സ്റ്റൈലിൽ തന്നെയാണ് ഡയലോഗ് പോലും അദ്ദേഹം അവതരിപ്പിക്കുന്നത്. ഇപ്പോൾ കുമ്പളങ്ങി നൈറ്റ്സ് ആണ് ശ്രീനാഥ് ഭാസി ഒടുവിലായി അഭിനയിച്ച ചിത്രം.

ഹീറോയിസം എന്നത് മണ്ടത്തരമായ ഒരു സംഗതിയാണെന്ന് ശ്രീനാഥ് ഭാസി പറയുന്നു. സമയവും കാലവും മാറി കഴിഞ്ഞു. ചിത്രത്തില്‍ വില്ലനായെത്തിയ ഫഹദ് ആ മാറ്റം ഉള്‍ക്കൊണ്ടാണ് മത്സരിക്കുന്നതെന്നും ‘മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന്’ നല്‍കിയ അഭിമുഖത്തില്‍ ശ്രീനാഥ് ഭാസി പറഞ്ഞു.ഹീറോയിസം ഒക്കെ ഭയങ്കര മണ്ടത്തരമായ ഒരു സംഗതിയാണ്. സമയവും കാലവും മാറി കഴിഞ്ഞു. ആ മാറ്റം ഉള്‍ക്കൊണ്ടാണ് ഫഹദ് അഭിനയിക്കുന്നത്. അച്ഛന്‍ ഒരിക്കല്‍ ചോദിച്ചിട്ടുണ്ട്, തൊണ്ടിമുതലു (തൊണ്ടിമുതലും ദൃക്സാക്ഷിയും) പോലൊരു സിനിമയ്ക്ക് ഫഹദ് എങ്ങനെയാണ് ഓക്കെ പറഞ്ഞതെന്ന്, ആ ചിന്താഗതിയില്‍ നിന്ന് ഫഹദ് ഒരു പാട് മുന്നോട്ട് പോയി കഴിഞ്ഞു. അതറിയണമെങ്കില്‍ നമ്മള്‍ പുറത്ത് പോകണം.

ഹീറോയിസം ഒക്കെ ഭയങ്കര മണ്ടത്തരമായ ഒരു സംഗതിയാണ്. സമയവും കാലവും മാറി കഴിഞ്ഞു. ആ മാറ്റം ഉള്‍ക്കൊണ്ടാണ് ഫഹദ് അഭിനയിക്കുന്നത്. അച്ഛന്‍ ഒരിക്കല്‍ ചോദിച്ചിട്ടുണ്ട്, തൊണ്ടിമുതലു (തൊണ്ടിമുതലും ദൃക്സാക്ഷിയും) പോലൊരു സിനിമയ്ക്ക് ഫഹദ് എങ്ങനെയാണ് ഓക്കെ പറഞ്ഞതെന്ന്, ആ ചിന്താഗതിയില്‍ നിന്ന് ഫഹദ് ഒരു പാട് മുന്നോട്ട് പോയി കഴിഞ്ഞു. അതറിയണമെങ്കില്‍ നമ്മള്‍ പുറത്ത് പോകണം.

ചെയ്ത സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമെന്നൊന്നില്ലെന്ന് ശ്രീനാഥ് ഭാസി പറയുന്നു. സത്യത്തില്‍ തന്റെ സിനിമകളെല്ലാം കത്തിച്ച് കളയണമെന്നാണ് തോന്നാറുള്ളത്. ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ അതിനോട് കൂടുതല്‍ ഇമോഷണല്‍ അറ്റാച്ച്മെന്റ് ഇല്ലാതിരിക്കുകയാണ് നല്ലത്. ഭയങ്കരമായി ഇഷ്ടപ്പെട്ട് ഒരു കഥാപാത്രമൊക്കെ ചെയ്ത് ഒരാഴ്ച കൊണ്ട് അത് തിയ്യേറ്ററില്‍ നിന്ന് എടുത്തുമാറ്റിയാല്‍ സഹിക്കാന്‍ പറ്റുമോ ?  അതുകൊണ്ട് കൂടുതല്‍ ഇമോഷന്‍ വേണ്ട. ഒരു സിനിമ ചെയ്യുമ്പോള്‍ അത് സന്തോഷത്തോടെ ചെയ്യുക. അതു കഴിഞ്ഞാല്‍ ആ കഥാപാത്രത്തെ താന്‍ ഉപേക്ഷിക്കും. എന്നാലും ചെറിയ വിഷമം ഉണ്ടാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

sreenath bhasi about fahad fazil

Sruthi S :