ജോജു എന്ന നടന് മലയാള സിനിമയിൽ ഒരിടം നേടിക്കൊടുത്ത സിനിമയാണ് ജോജു തന്നെ നിർമ്മിച്ച ജോസഫ് എന്ന ചിത്രം. മികച്ച നടനുള്ള സംസ്ഥാന അവാർഡുവരെ ഈ ചിത്രത്തിലൂടെ ജോസഫിന് ലഭിച്ചു.
എം പദ്മകുമാർ സംവിധാനം ചെയ്ത ചിത്രം കേരളക്കരയിൽ മികച്ച പ്രതികരണം നേടി വമ്പൻ വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു. ഒരുപാട് നിരൂപക പ്രശംസ നേടുകയും കേരള ബോക്സ് ഓഫീസ് ഇളക്കിമറിച്ചുമാണ് ജോസഫിന്റെ വേട്ട അവസാനിച്ചത്. മമ്മൂട്ടിയെ മുഖ്യാതിഥിയാക്കി ജോസഫിന്റെ 125 ദിവസത്തെ വിജയാഘോഷം അടുത്തിടെയാണ് കൊണ്ടാടിയത്. സംസ്ഥാന സർക്കാറിന്റെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അവസാന റൗണ്ടിൽ പരിഗണിച്ച ജോജുവിന് തലനാരിഴയ്ക്കാണ് അവാർഡ് നഷ്ടമായത്. മികച്ച സഹനടനുള്ള അവാർഡാണ് ഒടുക്കം ജോജുവിനെ തേടിയെത്തിയത്.
ശ്രീലങ്കയിൽ നിന്നുള്ള പ്രമുഖ മാധ്യമം ഇപ്പോൾ ജോസഫിനെയും അതിലെ നായകനായ ജോജുവിന്റെ പ്രകടനത്തെ വിലയിരുത്തി എഴുതിയിരിക്കുന്ന റിപ്പോർട്ടാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ജോജു എന്ന കലാകാരനെ സംബന്ധിച്ചത്തോളം ഇതൊരു വലിയ നേട്ടമെന്ന് നിസംശയം പറയാൻ സാധിക്കും.ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമയിൽ രംഗ പ്രവേശനം നടത്തിയ താരം വർഷങ്ങളുടെ കഠിനാധ്വാനത്തിന് ശേഷം മലയാള സിനിമയിലെ നായകന്മാരുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്. ജോജു നായകനായി ഒരുപാട് ചിത്രങ്ങൾ അണിയറയിൽ റിലീസിനായി ഒരുങ്ങുന്നുണ്ട്.
sreelankan media congrats joju and joseph